ശ്ലീഹാക്കാല൦
പന്തക്കുസ്താ തിരുനാൾ തുടങ്ങിയുള്ള 7 ആഴ്ചകൾ ആണ് ശ്ലീഹാകാലം എന്ന പേരിൽ അറിയപ്പെടുന്നത്. പന്തക്കുസ്താ യ്ക്ക് ശേഷം പരിശുദ്ധാത്മാവിനാൽ പൂരിതമായ ശ്ലീഹന്മാർ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുന്നതാണ് ശ്ലീഹാ കാലത്തിൽ അനുസ്മരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ, ശ്ലീഹന്മാരു൦ സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമസഭയുടെ ചൈതന്യവും കൂട്ടായ്മയും, സഭയുടെ പ്രേഷിത സ്വഭാവവും ആണ് ദൗത്യവും എന്നിവയാണ് ഈ കാലത്തിന്റെ പ്രധാന ചിന്തകൾ.
Tags:
ആരാധനവത്സര൦