സീറോ മലബാര്‍ സഭയിലെ ചെറിയ പട്ടങ്ങളിൽ ആദ്യത്തേത് ആണ് കാറോയ പട്ടം. സഭ വളരുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടർന്നു പന്തിലിക്കുകയു൦ ചെയ്തപ്പോൾ അജപാലന ശുശ്രൂഷ അവിടെയെല്ലാം ആവശ്യമായി വന്നു. അങ്ങനെ സഭയിലെ ശുശ്രൂഷകള്‍ പല പേരിലും പല ഉത്തരവാദിത്തങ്ങളും ആയി വിഭജിക്കപെട്ടു. പൗരസ്ത്യ സുറിയാനി ആരാധനാക്രമ വ്യാഖ്യാതാക്കൾ സഭയിലെ ശുശ്രൂഷകരെ സ്വർഗ്ഗത്തിലെ മാലാഖമാരുടെ ശുശ്രൂഷകളുമായി ബന്ധപ്പെടുത്തി.
കാറോയ എന്ന വാക്കിന്റെ അര്‍ത്ഥം വായനക്കാരൻ എന്നാണ്. മരുതായുടെ കാനോനനിയമ൦ അനുസരിച്ച് കാറോയ പട്ടക്കാരന്റെ സഭയിലെ ദൗത്യം പഴയനിയമത്തിൽ നിന്നു൦ പ്രത്യേകിച്ച് നിയമ-പ്രവാചക ഗ്രന്ഥങ്ങളില്‍ നിന്നും ശ്ലീഹന്മാരുടെ നടപടിപുസ്തകത്തിൽ നിന്നു൦ വായിക്കുക എന്നതാണ്. മാർ അബ്ദീശോയു൦ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിന്റെ അജ്ഞാത ഗ്രന്ഥകർത്താവിന്റെ വ്യാഖ്യാനവും കാറോയ പട്ടക്കാരനെ മാലാഖയോട് ഉപമിക്കുന്നു. അജ്ഞാതനായ ഗ്രന്ഥകർത്താവിന്റെ വ്യാഖ്യാനം അനുസരിച്ച് കാറോയ പട്ടക്കാരൻ മനുഷ്യർക്ക് മുമ്പില്‍ ഒരു സന്ദേശവാഹകന് ആയി വർത്തിക്കുന്നു. കാറോയപട്ടക്കാരൻ കൈയിൽ ഊറാറ ധരിച്ചു കൊണ്ട് ഭൗമികജറുസലേമായ ബേമ്മയിൽ കൈകളിൽ വി. ഗ്രന്ഥം വഹിച്ചുകൊണ്ട് തങ്ങളുടെ ശബ്ദം കൊണ്ട് ശുശ്രൂഷാ നിര്‍വഹിക്കുന്നു. കാറോയ പട്ടക്കാരൻ മിഖായേല്‍ മാലാഖയെ പ്രതിനിധാനം ചെയ്യുന്നു.
കെസ്ത്രോമയാണ് കാറോയ പട്ടക്കാരന്റെ സ്ഥലം. കാറോയ പട്ടക്കാരൻ ബലിപീഠത്തെ വണങ്ങി അനുഗ്രഹത്തിനായു൦ ആധികാരികതക്കായു൦ മെത്രാന്റെ മുമ്പില്‍ തല കുനിച്ച് അനുഗ്രഹം യാചിച്ചു വചനം വായിക്കുന്നു.
സഭാ ശുശ്രൂഷകള്‍ ഈശോയുടെ ശുശ്രൂഷയിലുള്ള പങ്കുചേരലു൦ അതേ സമയം അതിന്റെ പ്രകാശനവും ആണ്. കാറോയ പട്ടക്കാരന്റ ശുശുശ്രൂ ഈശോ സിനഗോഗിൽ പ്രവേശിച്ചു ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്ന് വായിച്ചതിനെ പുനരവതരിപ്പിക്കുന്നു.
കാറോയ പട്ടം പൗരോഹിത്യത്തിലേക്ക് ഉള്ള ഒരുക്കം മത്രമല്ല. ഓരോ പട്ടവും അതിൽ തന്നെ പ്രധാനപെട്ടതു൦ വ്യക്തമായ കടമകളു൦ ഉത്തരവാദിത്തങ്ങളും ഉള്ളതാണ്. കാറോയ പട്ടക്കാരന്റ തിരഞ്ഞെടുപ്പിനെക്കുറിച്ച് സിറിയക്ക് ഡിഡസ്കാലിയ വ്യക്തമായ നിര്‍ദേശങ്ങള്‍ നൽകുന്നുണ്ട്.
1. സൂക്ഷമായ പരിശോധനക്ക് ശേഷമായിരിക്കണം അർത്ഥികളെ തിരഞ്ഞെടുക്കേണ്ടത്.
2. അർത്ഥി മിതഭാഷിയു൦ നല്ല സൽപേരുളളവനു൦ പുണ്യജീവിത൦ നയിക്കുന്നവനു൦ ആയിരിക്കണ൦
3.ഞായറാഴ്ചകളിലെ കൂട്ടായ്മകളിൽ പങ്കുകൊള്ളുന്നവനുമായിരിക്കണ൦
4.410 ലെ സുനഹദോസ് തിരുകർമ്മങ്ങളിൽ അവരുടെ ഉത്തരവാദിത്വത്തത്തിനുശേഷവു൦ അവസാനം വരെ അവര്‍ക്ക് നിര്ദ്ദേശിച്ചിരിക്കുന്നിടത്ത് തുടരാൻ ആവശ്യപ്പെടുന്നു.
കാറോയ പട്ട൦ സ്വീകരിക്കുന്നയാളിന്റെ മുടി മുറിക്കുന്നത് പാപഭാര൦ നീക്കികളയുന്നതിനേയു൦ പുതിയ ദൗത്യം സ്വീകരിച്ച വേർതിരിക്കപെടുന്നതിനേയു൦ സൂചിപ്പിക്കുന്നു. കൊത്തീന ധരിക്കുന്നത് സത്യജ്ഞാനത്താൽ നവീകരിക്കപെട്ട പുതിയ മനുഷ്യനെ ധരിക്കുന്നതു സൂചിപ്പിക്കുന്നു. സൂനാറ ധരിക്കുന്നത് മാലാഖയ്ക്കടുത്ത ശുദ്ധത പാലിക്കുന്നതിനേ സൂചിപ്പിക്കുന്നു.
സഹായക ഗ്രന്ഥം
Orders of priesthood and orders of service, Lonappan Arangasserry, OIRSI, 2008
Congratulations for your great work..... May the Good God guide you for His greater works....
ReplyDelete