_*ഉയിര്‍പ്പ് കാലം എഴാം ബുധനാഴ്ച*_
📜ലുക്കാ 11:1-4
✉ റോമ 8:12-17
അവന് അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്ഥിക്കു വിന്. *പിതാവേ,* അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ;(ലൂക്കാ 11 : 2)
👉പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണമേ എന്ന ശിഷ്യരുടെ അഭ്യർത്ഥനയ്ക്കാണ് ഈശോ പിതാവേ എന്ന് ദൈവത്തെ അഭിസംബോധന ചെയ്യുന്ന പ്രാർത്ഥന അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്.
👉 പൗലോസ് ശ്ലീഹാ റോമകാർക്ക് എഴുതിയ ലേഖനത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (8:14) ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാവരു൦ ദൈവപുത്രരാണ് എന്ന്.
👉 പുത്രന്റെ അവകാശമാണ് തന്റെ പിതാവിനെ അപ്പാ എന്ന് വിളിക്കുക എന്നത്.
👉 നമ്മളും ദൈവത്തെ പിതാവേ എന്ന് വിളിച്ച് അപേക്ഷിക്കുമ്പോഴാണ് യഥാര്‍ത്ഥ പിതൃ-പുത്ര ബന്ധത്തിലേക്ക് നമ്മൾ വളരുന്നത്.
💡ദൈവ പുത്രന് എന്ന ഭാഗ്യവസ്ഥ അറിഞ്ഞ് അനുഭവിച്ച് ജീവിക്കാം. ഉത്തരവാദിത്തങ്ങളും കടമകളും മറക്കാതെ ഇരിക്കാം
*_Sleeha Media*_
Tags:
വചന വിചിന്തനം