നമ്മുടെ കർത്താവീശോ മിശിഹായുടെ സൂലാക്കാത്തിരുനാൾ (സ്വർഗ്ഗാരോഹണത്തിരുനാൾ)
''ഉന്നതനായ ദൈവമേ , എന്നുമെന്നേക്കും നിന്റെ വിശുദ്ധ വാസസ്ഥലത്ത് നീ വാഴ്തപ്പെട്ടവനാകുന്നു . കർത്താവിന്റെ മഹത്വം അവ്ന്റെ സ്ഥലത്ത് പ്രകീർത്തിക്കപ്പെടുന്നു . ജയഘോഷത്തോടും കാഹളനാദത്തോടും കൂടി ദൈവമായ കർത്താവ് ആരോഹണം ചെയ്തു . ദൈവത്തെ പാടിപുകഴ്തുവിൻ , സ്തോത്രഗീതങ്ങൾ ആലപിക്കുവിൻ . നമ്മുടെ രാജാവിന് സ്തുതികൾ ഉതിർക്കുവിൻ കീർത്തനങ്ങൾ ആലപിക്കുവിൻ .ദൈവം ജനതകളുടെ മേൽ വാഴുന്നു . അവിടുന്ന് തന്റെ പരിശുദ്ധ സിംഹാസനത്തിൽ ഇരിക്കുന്നു . പുത്രന്റെ സ്വർഗ്ഗോരോഹണ ദിവസം സ്വർഗ്ഗീയ ഗണങ്ങൾ അവനെ സ്വർഗ്ഗീയ ഗണങ്ങൾ പാടിസ്തുതിച്ചു . അവർ നോക്കിനിൽക്കേ അവൻ ഉന്നത്ങ്ങളീലേക്കു സംവഹിക്കപ്പെട്ടു . ഒരു മേഘം വന്ന് അവനെ അവനെ അവരുടെ ദ്യഷ്ടിയിൽ നിന്നും മറച്ചു. ത്ന്റെ സ്വർഗ്ഗാരോഹണത്താൽ ഭൂമിയെയും ആകാശമണ്ഡലത്തെയും വിശുദ്ധീകരിച്ചവനായ മിശിഹായുടെ അമൂല്യമായ ശരീര രക്തങ്ങളെ നമുക്ക് ആദരവോടുകൂടെ പാടി പുകഴ്താം ...........'' ( ദ് ഹീലത്ത് - സൂലാക്കാ തിരുനാൾ )
Tags:
ആരാധന ക്രമം