അക്വിറ്റൈനിലെ വിശുദ്ധ പ്രോസ്പര്‍, മാർച്ച് 2
AD 390 ല്‍ ഫ്രാന്‍സിലെ അക്വിറ്റൈനിലാണ് വിശുദ്ധ പ്രോസ്പര്‍ ജനിച്ചത്. അദ്ദേഹം അക്വിറ്റൈന്‍ വിട്ട് പ്രോവെന്‍സിലേക്ക് പോവുകയും അവിടെ മാഴ്സെയില്ലെസില്‍ വാസമുറപ്പിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വേണ്ടിയാണ് വിശുദ്ധന് ഉപയോഗിച്ചിരുന്നത്. 428-ല്‍ പ്രോസ്പര്‍ വിശുദ്ധ ആഗസ്റ്റീന് ഒരു കത്തെഴുതുകയും, അതിന്റെ പ്രതികരണമായി വിശുദ്ധ ആഗസ്റ്റീന് ‘അക്ഷീണപരിശ്രമം’, ‘ദൈവഹിതം’ എന്നിവയെ ആസ്പദമാക്കി ലഘു പ്രബന്ധങ്ങള്‍ എഴുതുകയുമുണ്ടായി. വിശുദ്ധ ആഗസ്റ്റീന് കത്തെഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സുഹൃത്തായ ഹിലാരിയുമൊന്നിച്ച് പാപ്പായായ വിശുദ്ധ സെലസ്റ്റിന്‍-I നെ കാണുവാന്‍ റോമിലേക്കൊരു അദ്ദേഹം തീര്‍ത്ഥയാത്ര നടത്തി.
ഇതിനിടെ വിശുദ്ധ പ്രോസ്പര്‍, വിശുദ്ധ ജോണ്‍ കാസ്സിയന്റെ മോക്ഷത്തെ കുറിച്ചുള്ള സെമി-പെലജിയാനിസം എന്ന സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ത്തു. വിശുദ്ധന് പദ്യങ്ങളും, ലഘുപ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.വിശുദ്ധ പ്രോസ്പര്‍ മഹാനായ വിശുദ്ധ ലിയോ പാപ്പായുടെ സെക്രട്ടറിയായിരുന്നുവെന്നും പറയപ്പെടുന്നു.
463-ല്‍ റോമിലെ ഇറ്റലിയില്‍ വെച്ച് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. റോമിന്റെ ആരംഭം മുതല്‍, കിഴക്ക് നിന്നുള്ള ഗോത്രവംശജരായ വാന്‍ഡല്‍സ് 455-ല്‍ റോം ആക്രമിച്ചു കീഴ്പ്പെടുത്തിയതു വരെയുള്ള കാലാനുസൃത ചരിത്രം വ്യക്തമായി എഴുതിയത് വിശുദ്ധനായിരിന്നു. കൂടാതെ അദ്ദേഹം ഒരു നല്ല താര്‍ക്കികനുമായിരുന്നു.
Tags:
വിശുദ്ധർ