📖 *വചന വിചിന്തനം* 📖
"നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക?" (മത്താ. 5:46)
നമുക്ക് ഇഷ്ടമുള്ളവരെ മാത്രം സ്നേഹിക്കാതെ നമുക്ക് ചുറ്റും ഉള്ളവരെ യാതൊരു വിവേചനം കൂടാതെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. കാരണം തന്റെ അവസാന തുള്ളി രക്തം വരെ ചിന്തി നമ്മെ സ്നേഹിച്ചവനാണ് നമ്മുടെ ഈശോ. എല്ലാവരെയും ഹൃദയം തുറന്നു സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് ദൈവസന്നിധിയിൽ നമുക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ. നമുക്ക് ചുറ്റുമുള്ളവരെ ചേർത്തു പിടിച്ച് ദൈവത്തിങ്കലേക്ക് യാത്ര ചെയ്യുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Sep. 20)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം