📖 *വചന വിചിന്തനം* 📖
"അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു" (മത്താ. 4:16)
പലപ്പോഴും ദിശ എന്താണെന്നറിയാതെ ഇരുട്ടിൽ തപ്പിതടഞ്ഞു നടക്കുകയാണ് നമ്മൾ. ജീവിത ലക്ഷ്യങ്ങളിൽ നിന്ന് വഴി തിരിഞ്ഞ് നാം യാത്ര ചെയ്യുമ്പോൾ ശരിയായ ദിശ മനസ്സിലാക്കുവാൻ ലോകത്തിന്റെ പ്രകാശമായ മിശിഹായുടെ കരം പിടിക്കുവാൻ നമുക്ക് സാധിക്കണം. മിശിഹായുടെ കൂടെ യാത്ര ചെയ്യുമ്പോൾ ഉറപ്പായും നമ്മൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. അന്ധകാരത്തിൽ നടക്കുന്ന നമ്മുടെ സഹോദരങ്ങളെ പ്രകാശത്തിലേക്ക് നയിക്കുന്നവരായി മാറുവാനും നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Sep. 19)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം