📖 *വചന വിചിന്തനം* 📖
"അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല" (മത്താ. 13:17)
ഭാഗ്യം നിറഞ്ഞ ജീവിതമാണ് നാം ഓരോരുത്തരുടേതും. ഈശോയെ കരങ്ങളിൽ വഹിക്കുവാനും ഈശോയെ ശരീരത്തിന്റെ ഭാഗമാക്കി മാറ്റുവാനും ഭാഗ്യം ലഭിച്ച മറ്റ് ഏത് ജനതയാണ് ഉള്ളത്. നമുക്ക് ലഭിച്ച ഈ മഹാത്മ്യത്തെ കുറിച്ച് നാം ബോധവാന്മാരാണോ എന്ന് നമുക്ക് ആത്മശോധന ചെയ്യാം. നമ്മുടെ കൂടെ നടക്കുന്ന ഈശോയെ തിരിച്ചറിഞ്ഞ് അവിടുത്തെ ഹിതമനുസരിച്ച് ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 26)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം