📖 *വചന വിചിന്തനം* 📖
"നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു" (റോമാ 8:26)
ജീവിതത്തിൽ പലതരത്തിലുള്ള ബലഹീനതകളിലൂടെയും പോരായ്മകളിലൂടെയും നാം നടന്നു നീങ്ങുമ്പോൾ പലപ്പോഴും നമ്മൾ തളർന്നു പോകാറുണ്ട്. ബലഹീനതകളിൽ താങ്ങാകുവാൻ ദൈവം നമുക്ക് നൽകിയ സഹായകനാണ് പരിശുദ്ധാത്മാവ്. ആത്മാവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ നമുക്ക് സാധിക്കണം. ഇപ്രകാരം ആത്മാവിന്റെ അഭിക്ഷേകത്താൽ നിറഞ്ഞ് ബലഹീനതകളെ തരണം ചെയ്ത് വിശുദ്ധിയിൽ ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 27)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം