📖 *വചന വിചിന്തനം* 📖
"അവന് പറഞ്ഞു: നിങ്ങള് അറിയാത്ത ഭക്ഷണം എനിക്കുണ്ട്" (യോഹ. 4:32)
ജീവൻ നിലനിർത്തുവാൻ ഭക്ഷണം ആവശ്യമായതു പോലെ ആത്മാവിന്റെ ജീവൻ നിലനിർത്തുവാൻ ദൈവവചനം ആവശ്യമാണ്. ദൈവഹിതം നിറവേറ്റി ജീവിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദൈവവചനം അനുസരിച്ച് നാം ജീവിക്കണം. നമ്മുടെ ജീവിതത്തിൽ ദൈവവചനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം. അപ്പോൾ ദൈവഹിതത്തിന് അനുസൃതമായി ജീവിതത്തെ ക്രമീകരിക്കുവാൻ നമുക്ക് സാധിക്കും. ഇതിനുള്ള കൃപയ്ക്കായി തീക്ഷണമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 10)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം