📖 *വചന വിചിന്തനം* 📖
"ഈശോ മിശിഹായോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും" (2 തിമോ. 3:12)
വിശുദ്ധമായ ജീവിതം നയിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദൈവത്തോട് ചേർന്ന് ജീവിക്കുവാൻ നമുക്ക് സാധിക്കണം. അങ്ങനെ ജീവിക്കുമ്പോൾ ഉറപ്പായും പല വേദനകളും കുരിശുകളും നാം സഹിക്കേണ്ടതായി വരും. ആ സഹനങ്ങളെ പരാതി കൂടാതെ സന്തോഷത്തോടെ നാം സ്വീകരിക്കുമ്പോഴാണ് നമ്മൾ മഹത്വീകൃതരാകുന്നത്. ജീവിതത്തിലെ സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിച്ച് അവന്റെ കുരിശിനെ നോക്കി യാത്ര ചെയ്യുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 09)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം