📖 *വചന വിചിന്തനം* 📖
"അവന്റെ പടിവാതില്ക്കല് ലാസര്‍ എന്നൊരു ദരിദ്രന് കിടന്നിരുന്നു" (ലൂക്കാ 16:20)
നമ്മുടെ ചുറ്റും ഒട്ടനവധി ലാസർമാർ ഉണ്ട്. അവരെ തിരിച്ചറിയാതെ പരിഗണിക്കാതെ നാം കടന്നുപോകുമ്പോൾ നമ്മൾ നഷ്ടമാക്കുന്നത് സ്വർഗ്ഗരാജ്യമാണ്. പിതാവിന്റെ മടിത്തട്ടിൽ തലചായ്ക്കുവാനുള്ള അവസരമാണ്. ചെയ്യേണ്ട നന്മകൾ ചെയ്യാതിരിക്കുന്നതും പാപമാണ്. അതുകൊണ്ട് സഹായത്തിനായി നമുക്കു മുമ്പിൽ കൈ നീട്ടുന്നവരെ അകറ്റി നിർത്താതെ അവരെ നമ്മളാൽ കഴിയും വിധം മനസ്സിലാക്കുവാനും സഹായിക്കുവാനും നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 08)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം