📖 *വചന വിചിന്തനം* 📖
"ഈശോ താന്‍ ഏറ്റവും കൂടുതല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി" (മത്താ. 11:20)
നമ്മുടെ ജീവിതത്തിൽ നാം എന്തൊക്കെ സമ്പാദിച്ചിട്ടുണ്ടോ അവയെല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും സഹായത്തോടും കൂടിയാണ്. പക്ഷേ പലപ്പോഴും ആ ദൈവത്തെ മറന്ന് പാപം നിറഞ്ഞ ജീവിതം നയിക്കുവാനാണ് നാം പരിശ്രമിക്കുന്നത്. ചെയ്തുപോയ പാപങ്ങളെ കുറിച്ച് ഓർത്ത് നാം മാനസാന്തരപ്പെടുന്നില്ലെങ്കിൽ ദൈവം നമ്മെ നശിപ്പിച്ചുകളയും. തിന്മയെ വെറുത്തുപേക്ഷിച്ച് നന്മയെ മുറുകെപ്പിടിച്ച് വിശുദ്ധമായ ജീവിതം നയിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 07)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം