📖 *വചന വിചിന്തനം* 📖
"നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്കുന്നു" (മത്താ. 7:17)
സഭ ഇന്ന് വി. ക്ലാര പുണ്യവതിയുടെ തിരുനാൾ ആഘോഷിക്കുകയാണ്. ഏവർക്കും തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേർന്നുകൊള്ളുന്നു. ദൈവത്തോട് ചേർന്ന് ദൈവഹിതമനുസരിച്ച് മറ്റുള്ളവർക്ക് നന്മ ചെയ്ത് നാം ജീവിക്കുമ്പോൾ നമ്മുടെ പ്രവൃത്തികൾ നന്മയുള്ളതായി തീരുന്നു. മറിച്ച് തിന്മയും ദുഷിച്ച വിചാരങ്ങളും ആണ് നമ്മുടെ മനസ്സിൽ നാം സൂക്ഷിച്ചിരിക്കുന്നത് എങ്കിൽ ചീത്ത ഫലങ്ങൾ ആകും നാം പുറപ്പെടുവിക്കുക. നല്ല ഫലം ചൂടുന്ന നല്ല വൃക്ഷം ആകുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 11)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം