📖 *വചന വിചിന്തനം* 📖
"അങ്ങയുടെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ" (മര്‍ക്കോ. 10:37)
മറ്റുള്ളവരുടെ ജീവിതത്തിൽ നന്മകളും സന്തോഷങ്ങളും ഉണ്ടാകുമ്പോൾ നാം അവരോട് ചേർന്ന് സന്തോഷിക്കാറുണ്ട്. എന്നാൽ ദു:ഖങ്ങളും തകർച്ചകളും ഉണ്ടാകുമ്പോൾ പലപ്പോഴും നാം അവരിൽ നിന്ന് അകന്നു പോവുകയാണ് ചെയ്യുന്നത്. സന്തോഷത്തിൽ മാത്രമല്ല ദു:ഖ വേളകളിലും താങ്ങായി തണലായി നിൽക്കേണ്ടവരാണ് സ്നേഹിതർ. ഒരു നല്ല സ്നേഹിതനാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 12)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം