📖 *വചന വിചിന്തനം* 📖
"എന്റെ നാമം മൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന് രക്ഷപെടും" (മത്താ. 10:22)
ദൈവത്തോടു ചേർന്നു നാം ജീവിക്കുമ്പോൾ പലപ്പോഴും പലവിധത്തിലുള്ള സഹനങ്ങൾ നാം നേരിടേണ്ടതായി വരും. ജീവിതത്തിൽ സഹനങ്ങൾ ഉണ്ടാകുമ്പോൾ നാം പലപ്പോഴും ദൈവത്തെ ഉപേക്ഷിച്ച് പോവുകയാണ് ചെയ്യുന്നത്. ഇപ്രകാരം ദൈവത്തെ ഉപേക്ഷിക്കുന്നവരെ ദൈവവും ഉപേക്ഷിക്കും. സഹനങ്ങളുടെ അവസാന നിമിഷം വരെ തന്റെ ഒപ്പം ചേർന്ന് നിൽക്കുന്നവരുടെ കൂടെ ദൈവം ഉണ്ടാകും. ഏതു പ്രതിസന്ധി ഘട്ടത്തിലും ദൈവത്തെ ഉപേക്ഷിക്കാതെ അവിടുത്തോടു ചേർന്നു ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 13)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം