📖 *വചന വിചിന്തനം* 📖
"ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിൻ" (മര്‍ക്കോ. 13:5)
ഒത്തിരിയേറെ പാപസാഹചര്യങ്ങളുടെ നടുവിലാണ് നാം ജീവിക്കുന്നത്. ഈ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് നന്മയുടെ പാതയിലൂടെ നടക്കുവാനാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് വേർതിരിച്ചറിയാനുള്ള കഴിവ് നാം വളർത്തിയെടുക്കണം. ഇതിനായി ദൈവത്തോട് ശക്തമായി നാം പ്രാർത്ഥിക്കണം. ഇപ്രകാരം ദൈവാത്മാവിനാൽ നിറഞ്ഞ് പാപബോധം വീണ്ടെടുത്ത് നന്മയുടെ പാതയിലൂടെ നടന്ന് ജീവിതവിജയം കൈവരിക്കുവാൻ തീക്ഷണമായ ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 14)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം