📖 *വചന വിചിന്തനം* 📖
"ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം" (ലൂക്കാ 18:1)
നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ വരുമ്പോൾ നിരാശരായി നാം ദൈവത്തിൽ നിന്ന് അകന്നു പോവാതെ കൂടുതൽ അടുക്കുവാനും നിരന്തരം ദൈവത്തോട് വിശ്വാസത്തോടു കൂടി പ്രാർത്ഥിക്കുവാനും നമുക്ക് സാധിക്കണം. അപ്പോൾ ദൈവം നമ്മുടെ പ്രാർഥനകൾക്ക് തീർച്ചയായും ഉത്തരം നൽകും കാരണം ദൈവം നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ഇപ്രകാരം നിരാശരാകാതെ വിശ്വാസത്തോടുകൂടി നിരന്തരം ദൈവത്തോട് പ്രാർത്ഥിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 22)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം