📖 *വചന വിചിന്തനം* 📖
"നിങ്ങളുടെ ഉള്ളിലുള്ളവന് ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്" (1 യോഹ. 4:4 )
നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവത്തിന്റെ ശക്തിയെ തിരിച്ചറിയുവാൻ നാം പരിശ്രമിക്കണം. ഈ സത്യം തിരിച്ചറിയുവാൻ വൈകുമ്പോഴാണ് ലൗകിക മോഹങ്ങളുടെ അടിമത്വത്തിൽ നാം അകപെടുന്നത്. നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവത്തിന്റെ ശക്തി നാം തിരിച്ചറിയുമ്പോൾ മനുഷ്യരാൽ അസാധ്യമായതെന്തും ദൈവത്താൽ സാധ്യമാണ് എന്ന വിശ്വാസം നാം കൈവരിക്കുന്നു. ഏത് പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്യുവാനുള്ള ശക്തി നമുക്ക് ലഭിക്കുന്നു. അതുകൊണ്ട് നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവത്തിന്റെ ശക്തിയിൽ അടിയുറച്ച് വിശ്വസിച്ചു കൊണ്ട് ദൈവത്തിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് ജീവിതത്തെ ക്രമപ്പെടുത്തുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 23)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം