📖 *വചന വിചിന്തനം* 📖
"സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമോ അല്ലയോ?" (ലൂക്കാ 14:3)
ജീവിതത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. നമ്മുടെ ജീവിതത്തിലെ പോരായ്മകൾ മാറ്റുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഈ നിമിഷം തന്നെ മാറ്റുവാൻ നാം പരിശ്രമിക്കണം. പാപത്തെ കുറിച്ച് ഓർത്ത് പശ്ചാത്തപിച്ച് മാനസാന്തരപ്പെടുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ നിമിഷം തന്നെ നാം മാനസാന്തരപ്പെട്ട് ദൈവത്തോട് കൂടുതൽ അടുക്കുവാൻ നമുക്ക് സാധിക്കണം. ഇപ്രകാരം തിന്മയുടെ പാതയിൽ നിന്നകന്ന് നന്മയുടെ വഴിയെ സഞ്ചരിക്കുവാനുള്ള കൃപയ്ക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 24)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം