📖 *വചന വിചിന്തനം* 📖
മാമ്മോദീസായിലൂടെ സഭയുടെ അംഗങ്ങളായ നാമോരോരുത്തരും കർത്താവിനു സ്വന്തമാണ്. കാരണം അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുമ്പ് തന്നെ അവിടുന്ന് നമ്മെ അറിഞ്ഞിരുന്നു. നാം ജീവിക്കേണ്ടതും മരിക്കേണ്ടതും കർത്താവിനു വേണ്ടി മാത്രമാണ്. ദൈവത്തെക്കാൾ ഉപരിയായി നാം നമുക്ക് വേണ്ടി ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം പരാജയപ്പെടുന്നത്. ദൈവത്തിനുവേണ്ടി നമ്മുടെ ഇഷ്ടങ്ങളൊക്കെ ത്യജിക്കുവാൻ നാം തയ്യാറാകണം. നമുക്ക് വേണ്ടി ജീവിക്കാതെ ദൈവത്തിനുവേണ്ടി ജീവിക്കുവാനുള്ള കൃപ ലഭിക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 25)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം!