സീറോ മലബാര്‍ സഭയിലെ പ്രത്യേക നിയമം ആർട്ടിക്കിൾ 151, ഒന്ന് മുതൽ അഞ്ച് വരെയുള്ള നമ്പറുകളിലാണ് കുറികളെക്കുറിച്ചുള്ള കാനൻ നിയമ൦ രേഖപ്പെടുത്തിയിരിക്കുന്നത്.ഈ കുറികൾ (ഫോമുകൾ) പൂരിപ്പിക്കുന്നത് ഇടവകവികാരിയാണ്. വരന്റെയു൦ വധുവിന്റെയു൦ വികാരിമാർ വിവാഹ൦ ആശീര്‍വദിക്കുന്നതിനു മുൻപ് കുറികൾ വാങ്ങി ഉറപ്പുവരുത്തണം ഇടവകയിലെ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണ൦.
1. A കുറി
മനസമ്മതത്തിനുള്ള കുറി:
2.B കുറി
വിവാഹ പരസ്യ കുറി :വിവാഹസമ്മത൦ നടന്ന വിവരവു൦ വിവാഹ പരസ്യങ്ങള്ക്കു൦ വിവാഹാശീർവാദത്തിനു൦ നിർദ്ദേശിക്കപ്പെട്ട വിവാഹ തിയതികളു൦ അറിയിക്കുന്ന കുറി
3. C കുറി
ദേശകുറി അഥവാ കെട്ടുകുറി
വിവാഹാശീർവാദത്തിനു തടസ്സമില്ലെന്ന് അറിയിക്കുന്ന കുറി.
4. D കുറി
വിവാഹ സർട്ടിഫിക്കറ്റ്.
വധൂവരന്മാരുടെ സ്വന്തം ഇടവകയിലെ വിവാഹ രജിസ്റ്ററുകളിലു൦ അവർ മാമോദീസ സ്വീകരിച്ച ഇടവകയിലെ മാമോദീസ രജിസ്റ്ററുകളിലു൦ രേഖപ്പെടുത്താനുള്ള വിവാഹ൦ നടന്നു എന്നതിന് ഉള്ള സാക്ഷ്യപത്രം.
5.E കുറി
വധൂവരന്മാരുടെ സ്വന്തം ഇടവകയിലെ വിവാഹ രജിസ്റ്ററുകളിലു൦ അവർ മാമോദീസ സ്വീകരിച്ച ഇടവകയിലെ മാമോദീസ രജിസ്റ്ററുകളിലു൦വിവാഹ൦ നടന്നു എന്നതിന് രേഖപ്പെടുത്തി എന്ന് വിവാഹം നടന്ന പള്ളിയിലെ വികാരി അച്ചനെ അറിയിക്കുന്നതിനുള്ള കുറി.
Tags:
സഭാ നിയമ൦