തിരുഹൃദയത്തോടുള്ള പ്രതിഷ്ഠ ജപം
*ഈശോയുടെ തിരുഹൃദയമേ*
ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരേയും ഞങ്ങൾ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാൽ ഞങ്ങളോട് ക്ഷമിക്കണമേ. ഈ കുടുംബത്തില്ലുള്ളവരെയും ഇവിടെനിന്ന് അകന്നിരിക്കുന്നവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.
.
*മറിയത്തിൻറെ വിമലഹൃദയവും മാർ യൗസേപ്പിതാവും* ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേക്കു സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിൻറെ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ.
.
*ഈശോ മിശിഹായുടെ തിരുഹൃദയമേ* !
ഞങ്ങളെ അനുഗ്രഹിക്കണമേ.
*മറിയത്തിൻറെ വിമലഹൃദയമേ* !
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
*വിശുദ്ധ യൗസേപ്പേ* !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
*വിശുദ്ധ മാർഗ്ഗരീത്താ മറിയമേ!*
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
Tags:
മദ്ധ്യസ്ഥ പ്രാർത്ഥനകൾ