സഭാചരിത്രത്തിലെ ഇരുപത്തിയൊന്നാം സാര്‍വത്രിക സൂനഹദോസായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഈ കൗണ്‍സിലിനുമുമ്പു നടന്നിട്ടുള്ള എല്ലാ സാര്‍വത്രിക സൂനഹദോസുകളും ഏതെങ്കിലുമൊരു അബദ്ധസിദ്ധാന്തത്തെ ശപിക്കുവാനോ ഒരു പുതിയ വിശ്വാസസത്യം പ്രഖ്യാപിക്കാനോ വേണ്ടിയായിരുന്നു. ഇതിനൊരപവാദമായി, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്ക്കപ്പെട്ടതു സഭയുടെ നവീകരണത്തിനു വേണ്ടിയായിരുന്നു. സഭകളുടെ ഐക്യം മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു. കാലത്തിനനുസരിച്ചു സഭയെ ലോകത്തില്‍ ഊര്‍ജ്ജസ്വലവും സജീവവുമാക്കാന്‍ ശക്തിപ്പെടുത്തുന്നതിനായി വിളിച്ചു ചേര്‍ക്കപ്പെട്ട കൗണ്‍സിലാണു രണ്ടാം വത്തിക്കാന്‍ സൂനഹദോസ്.
1. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രധാന ആസൂത്രകനായ പാപ്പ?
– ജോണ്‍ പോള്‍ 23-ാമന്‍ പാപ്പ
2. കൗണ്സിലിനെപ്പറ്റിയുള്ള ഔദ്യോഗികപ്രഖ്യാപനം നടത്തിയ പേപ്പല്‍ ബുള്‍?
– ഹ്യുമാനേ – സ്ളൂത്തിസ് (Humanae Salutis). 1961 ഡിസംബര്‍ 25-ന് പുറത്തിറങ്ങി.
3. ഏതു പേപ്പല്‍ ലേഖനത്തിലൂടെയാണു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉദ്ഘാടന നിശ്ചയം പ്രസിദ്ധപ്പെടുത്തിയത്?
– കോണ്ചീലിയും (Concilium).
4. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഉദ്ഘാടനം?
– 1962 ഒക്ടോബര്‍ 11.
– 1965 ഡിസംബര്‍ 8.
6. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക ഭാഷ ഏതായിരുന്നു?
– ലത്തീന്‍.
7. എത്ര പ്രമാണരേഖകളാണു കൗണ്‍സില്‍ പ്രസിദ്ധീകരിച്ചത്?
– 16; കോണ്‍സ്റ്റിറ്റ്യൂഷനുകള്‍-4, ഡിക്രികള്‍-9, പ്രഖ്യാപനങ്ങള്‍-3.
8. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കോണ്‍സ്റ്റിറ്റ്യൂഷനുകള്‍?
i. Luman Gentium തിരുസ്സഭ
ii. Deo Verbum ദൈവാവിഷ്കരണം.
iii. Sacrosnctum Concilium ആരാധനക്രമം
iv. Gaudium et Spes സഭ ആധുനികലോകത്തില്‍
9. കൗണ്‍സിലിന്റെ ഡിക്രികള്‍
i. Orientalium Ecclesiarum – OE – പൗരസ്ത്യസഭകള്‍
ii. Christus Dominius – CD – മെത്രാന്മാര്
iii. Presbyterorum Ordinis – PO – വൈദികര്‍.
iv. Optatum Totius – OT വൈദികപരിശീലനം
v. Aposstolicam Actuousitatem – AA അല്മായ പ്രേഷിതത്വം
vi. Ad Gentes – AG – പ്രേഷിതപ്രവര്‍ത്തനം
vii. Unitatis Redinterngratio – UR – സഭൈക്യം
viii. Inter Mirifica – IM – സാമൂഹ്യമാധ്യമങ്ങള്‍
10. കൗണ്‍സിലിന്റെ പ്രഖ്യാപനങ്ങള്‍?
i. Gravissimum Educationis – GE – വിദ്യാഭ്യാസം.
ii. Nostra Aetate – NA – അക്രൈസ്തവമതങ്ങള്‍
iii. Diginitatis Humanae – DN – മതസ്വാതന്ത്ര്യം.
11. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ എല്ലാ ഔദ്യോഗിക രേഖകള്‍ക്കും ആധാരശിലയായി നില്ക്കുന്ന രേഖ?
– ലൂമന്‍ ജെന്‍സിയം (Lumen Gentium).