വിശുദ്ധ ബെനഡിക്റ്റിന്റെ കാശുരുപത്തിന്റേ വിവരണം (Benedictine medal )
ഈ കാശുരുപത്തിന്റേ ഒരു വശത്ത് വി. ബെനഡിക്ടിന്റെയും ചിത്രവും, മറുവശത്ത് ഒരു കുരിശും ആണ്. കുരിശിന്റെയും ബെന ഡിക്റ്റിന്റെയുംരൂപത്തിന് ചുറ്റും ലാറ്റിനിൽ ചില വാക്കുകൾ ലേഖനം ചെയ്തിരിക്കുന്നു.
വിശുദ്ധന്റെ ഇരു കൈകളിലും വിശുദ്ധ കുരിശ്, സഭയുടെ നിയമാവലി എന്നിവ പിടിച്ചിരിക്കുന്നു. വിശുദ്ധന്റെ ചിത്രത്തിന്റെ ഇരു വശത്തായും "വി. പിതാവ് ബെനഡിക്റ്റിന്റ കുരിശ് " എന്ന വാക്കുകൾ എഴുതിയിരിക്കുന്നു.
കശുരുപത്തിന്റേ മുകളിൽ ബെനഡിക്റ്റൻ സഭയുടെ മുദ്രാവാക്യമായ 'സമാധാനം '(PAX) എന്ന വാക്ക് എഴുതിയിരിക്കുന്നു.
കശുരുപത്തിന്റേ വശത്തതുള്ള മറ്റു വാക്കുകളുടെ പൂർണ രൂപം
C. S. P. B - വി. പിതാവ് ബെനഡിക്റ്റിന്റെ കുരിശ്
C. S. S. M. L-
N. D. S. M. D- എന്നി അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് " വിശുദ്ധ കുരിശ് എന്റെ പ്രകാശമായിരിക്കെട്ടെ : പി ശാച് ഒരിക്കലും എന്റെ വഴികാട്ടി ആകാതിരിക്കട്ടെ " എന്ന ലത്തീൻ പ്രാത്ഥനയുടേ ആദ്യ അക്ഷരങ്ങളാണ്.
കാശുരുപത്തിന്റേ വലത്തേ അറ്റത്തു മുകളിൽ നിന്നു
V. R. S. N. S.M. V. S. M. Q. L. I. V. B എന്ന അക്ഷരങ്ങൾ എഴുതിയിരിക്കുന്നു
"പിശാചേ : നീ എന്റെ പിന്നിൽ പോകുക. മായയായ സംഗതികളിൽ എന്നെ പരീക്ഷികരുത്. നീ
എനിക്ക് വാഗ്ദാനം ചെയുന്നവ തിന്മയാണ്. നിന്റെ വിഷം നീ തന്നെ കുടിക്കുക " എന്നതാണ് ഇതിന്റെ അർത്ഥം.
കാശുരൂപം ഉപയോഗിക്കേണ്ട വിധം
വിശുദ്ധ പിതാവിന്റെ കാശുരൂപം ധരിച്ച് അനുഗ്രഹം പ്രാപിക്കേണ്ടതിന് ശരീരത്തിൽ ധരിക്കുക..
( ഉദാഹരണത്തിന് കൊന്തയിൽ, ഉത്തരി യത്തിലോ ഘടിപ്പിച് ഇത് ധരിക്കാവുന്നതാണ് )
രോഗികളെ സംബന്ധിച്ച് അവർ കുടിക്കുന്ന വെള്ളത്തിലോ, മരുന്നിലോ കാശുരൂപം മുക്കിയശേഷം ഉപയോഗിക്കാവുന്നതാണ്.
ഭക്തരായ പല ആളുകളും അവരുടെ വീടിന്റെ കത യിലോ, ഭിത്തിയിലോ ഈ കാശുരൂപം പൂജ്യമായി സ്ഥാപിക്കുന്നു.
വീടുകളുടെ അടിത്തറയിൽ ഈ പൂജ്യ വസ്തുകൂടി നിക്ഷേപിക്കാറുണ്ട്.
പ്രാണികളുടെയും ജന്തുക്കളുടെയും ഉപദ്രവങ്ങളിൽനിന്ന് രക്ഷപ്പെടുവാൻവേണ്ടി തോട്ടങ്ങളിലും വയലുകളിലും ആളുകൾ ഈ കാശുരൂപം കുഴിച്ചിടാർ ഉണ്ട്.
ഇത് ധരിക്കുന്നആൾ പ്രത്യേക ജപങ്ങൾ ഒന്നും ചെയ്യേണ്ടതില്ല.
ഒരുവൻ വരപ്രസാദ അവസ്ഥയിൽ ആയിരിക്കുകയും, ക്രൂശിതനായ മിശിഹായുടെ തീഷ്ണ ഭക്തൻ ആയിരിക്കുകയും, വിശുദ്ധ ബെനഡിക്റ്റിന്റെ മധ്യസ്ഥ പ്രാർത്ഥനയിൽ വിനയത്തോടെ ശരണം വയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
കുരിശിന്റെ വഴി കഴിക്കുക, വിശുദ്ധ ബെനഡിക്റ്റിന്റെ സ്തുതിക്കായി വിശുദ്ധ നോടുള്ള പ്രത്യേക പ്രാർത്ഥനകൾ ചെല്ലുക, മുതലായവ ഫലപ്രദമായ ചില ഭക്ത അഭ്യാസങ്ങളാണ്.
Jacob Thevarkunnel OSB