📖 *വചന വിചിന്തനം* 📖
"ദൈവം യോജിപ്പിച്ചതു മനുഷ്യന് വേര്പെടുത്താതിരിക്കട്ടെ" (മത്താ. 19:6)
ദൈവം യോജിപ്പിച്ച കുടുംബബന്ധങ്ങൾ നമ്മുടെ മാനുഷിക കുറവുകളാൽ വേർപ്പെടുത്തുവാൻ നാം പരിശ്രമിക്കരുത്. കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം പരസ്പര വിശ്വാസവും സ്നേഹവുമാണ്. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പടുത്തുയർത്തുന്ന ഒരു കുടുംബവും ഒരിക്കലും ശിഥിലമാവുകയില്ല. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ പരസ്പരം താങ്ങായും തണലായും നിൽക്കുവാൻ പരിശ്രമിക്കണം. ഇപ്രകാരം ദൈവത്തെ കൂട്ടുപിടിച്ച് മുന്നോട്ട് യാത്ര ചെയ്യുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 10)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം