ഗോര്ക്കുമിലേ വി. നിക്കൊളാസും കൂട്ടരും
ഹോളണ്ടിലെ ഗോര്‍ക്കും നഗരത്തില്‍ ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തിലെ അന്തേവാസികളായിരുന്നു നിക്കൊളാസും പത്ത് സഹസന്യാസികളും. കാല്വിനിസ്റ്റുകള് കത്തോലിക്കാ വിശ്വാസികളെ ക്രൂരമായി പീഡിപ്പിച്ച കാലഘട്ടത്തില്‍ ഗോര്‍ക്കും ആശ്രമത്തിലെ ഫ്രാന്‍സിസ്ക്കന്‍ സഭാംഗങ്ങളും മൃഗീയമായി മര്‍ദ്ദിക്കപ്പെടുകയും ബന്ധികളാക്കപ്പെടുകയും ചെയ്തു.
മര്‍ദ്ദനമോ ഭീഷണിയോ കൊണ്ട് പ്രയോജനമില്ലെന്നു മനസ്സിലാക്കിയപ്പോള്‍ എട്ടു ദിവസത്തെ തടവറ പീഡനങ്ങള്‍ക്കുശേഷം അവരെ കാല്‍വിനിസ്റ്റുകളുടെ ആസ്ഥാനമായ ബ്രയേലിലേയ്ക്കു കൊണ്ടുപോയി. 1572 ജൂലൈ 9-ന് എല്ലാവരെയും തൂക്കിക്കൊന്നു. 1867-ലെ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ 9-ാം പീയൂസ് പാപ്പ ഗോര്ക്കുമിലേ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചു.
Tags:
വിശുദ്ധർ