04/08/2020
ലൂക്ക 4: 25-30
ദൈവത്തിൻറെ രക്ഷാ പുറത്തുള്ളവർക്കും കൂടി ഉണ്ട്
എന്ന സന്ദേശം നമുക്ക് പറഞ്ഞു തരുന്ന ലൂക്കായുടെ സുവിശേഷം നാലാം അധ്യായം 25 മുതൽ 30 വരെയുള്ള വാക്യങ്ങൾ ആണ് നമ്മുടെ ഇന്നത്തെ ധ്യാനഭാഗം. യേശുവിൻറെ എതിരാളികളെ ഏറെ ചൊടിപ്പിച്ചത് വിജാതിയർക്ക് ദൈവകൃപ കിട്ടും എന്ന് പ്രസംഗം പ്രസംഗമാണ്. പ്രവാചകന്മാരായ ഏലിയായും ഏലീഷായും ഇസ്രായേലിനു പുറത്തുള്ളവർക്ക് ചെയ്തുകൊടുത്ത കാര്യങ്ങളെക്കുറിച്ച് ഈ സന്ദർഭത്തിൽ യേശു അനുസ്മരിക്കുന്നു. വിജാതിയർക്കു ആനുകൂല്യം നൽകുന്നത് ആണല്ലോ ജൂബിലി വർഷം. ഇസ്രായേലിനു പുറത്തുള്ളവർക്കാണ് ദൈവത്തിൻറെ രക്ഷാകരമായ കാരുണ്യ ലഭ്യമാക്കുന്നതിന് വ്യക്തമാക്കാൻ യേശു രണ്ടു സംഭവങ്ങൾ ഉദ്ധരിക്കുന്നു. സീദോനിലെ വിധവയുടെ അടുക്കലേക്ക് ഏലിയാ പ്രവാചകന് അയക്കപ്പെട്ടതും, സിറിയാകാരനായ നാമാന് സൗഖ്യം നൽകിയതും. ഏലിയായും ഏലീഷായും ഇസ്രായേൽ തിരസ്കരിച്ച പ്രവാചകനാണ് ഇവരുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് തന്നെ ഇസ്രായേലിൽ തിരസ്കരിക്കുന്നു എന്ന സൂചന യേശു നൽകുന്നു, വിശേഷിച്ച് വിജാതിയർക്ക് ദൈവകൃപ ചെയ്യപ്പെട്ടത് പ്രസംഗിച്ചതിന് യേശുവിന്റെ 2 ഉദാഹരണങ്ങളും ജനത്തെ കൂടുതൽ രോഷാകുലരാക്കി. യഹൂദരല്ലാത്തവരെയും ദൈവം രക്ഷിക്കുമെന്ന യേശുവിൻറെ പ്രഖ്യാപനം അവർക്ക് അസഹ്യമായിരുന്നു.
തുടർന്ന് അവർ ഈശോയെ തിരസ്കരിക്കുന്നു. ഇവിടെ യഹൂദർ യേശുവിനെ അവഗണിക്കുക മാത്രമല്ല കൊല്ലാനും ശ്രമിക്കുന്നു. പക്ഷേ അവൻ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി എന്നതിൻറെ അർത്ഥം ഈശോയുടെ കുരുശുമരണത്തെയും കാണിക്കുന്നു. "പോയിക്കൊണ്ടിരിക്കുന്നു" എന്ന പദo, അത് ലൂക്കായുടെ സുവിശേഷത്തിൽ യേശുവിൻറെ നിരന്തരമായി യാത്രയും സ്വർഗ്ഗാരോഹണത്തിനുഉള്ള യാത്രയും സ്വർഗ്ഗാരോഹണത്തിനു സൂചിപ്പിക്കുന്ന പദമാണ്.
യേശു സ്വീകരണ തിരസ്കാരണങ്ങളുടെ ഇടയിലൂടെ സ്വർഗ്ഗാരോഹണത്തിനുള്ള യാത്ര തുടർന്നു.
യേശുവിൻറെ ദൈവരാജ ശുശ്രൂഷയുടെ മുഴുവൻ ഉത്ഘാടനം സിനഗോഗിൽ നടത്തിയ തന്നെ ഉദ്ഘാടനപ്രസംഗത്തിൽ രംഗസജ്ജീകരണം ലൂക്കാ അവതരിപ്പിക്കുന്നുണ്ട്. തന്റെ സ്വസിദ്ധമായ ശൈലിയിൽ കഥാപാത്രങ്ങ ളെയും ആകർഷകമായും അതോടൊപ്പം ദൈവശാസ്ത്ര ലക്ഷ്യങ്ങളും ഈ വിവരണത്തിൽ നന്നായി ഉൾച്ചേർത്തിട്ടുണ്ട്. വിശേഷിച്ച് യേശുവിൻറെ പ്രവാചക മിശിഹാ ദൗത്യത്തിന് നിർവചനവും അതിൻറെ പ്രതികരണവും പൂർത്തീകരണവും. തെരഞ്ഞെടുക്കപ്പെട്ടവർ അഹങ്കരിച്ച് നടക്കുന്നു, എന്നാൽ തങ്ങൾക്ക് പുറത്തുള്ളവർക്കും രക്ഷ ഉണ്ട് എന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷ ത്തിലൂടെ ദൈവം നമുക്ക് തരുന്നത്.
ഞാനിപ്പോൾ ഇയാളുടെ തിരുനാൾ ആഘോഷിക്കുന്ന നാം
നമുക്ക് ലഭിച്ചിരിക്കുന്ന വിളയിൽ അഹങ്കരിച്ചു ജീവിക്കുന്നുണ്ടോ എന്നും,
ആ വിളിക്ക് യോജ്യമായ ഒരു ജീവിതമാണോ നാം നയിക്കുന്നത് എന്ന് ചിന്തിച്ചു നോക്കാം
തമ്പുരാനോട് ആത്മാർത്ഥതയും വിശ്വസ്തതയും കാണിച്ചുകൊണ്ട് ലോകത്തിൽ ആയിരുന്നു കൊണ്ട് ലോകത്തിന്റേത് അല്ലാതെ ജീവിക്കുവാൻ നമുക്കു ശ്രമിക്കാം.ദൈവത്തോടുള്ള ഭക്തിയിലും അധികാരികളോട് വിധേയത്വത്തിലും
അനുസരണം എന്ന പുണ്യത്തിലും വളർന്നുവരുവാൻ നമുക്ക് ശ്രമിക്കാം
തമ്പുരാൻ യോജിച്ച രീതിയിൽ തമ്പുരാൻറെ ഹിതം അനുസരിച്ച് ജീവിക്കുവാൻ അവൻറെ ആഗ്രഹത്തിനൊത്ത പുരോഹിതനായി വളരുവാൻ നമുക്കു ശ്രമിക്കാം
എന്നിലൂടെ ദൈവം ആഗ്രഹിക്കുന്ന നന്മകൾ ഈ ലോകത്തിൽ ഫലം ചൂടിക്കുവാൻ
നമുക്ക് ആത്മാർത്ഥമായി ശ്രമിക്കാം.
Bro. Jobin Puthumana
Archeparchy of Tellicherry