കൈത്താക്കാല൦
പൗരസ്ത്യ സഭയായ സീറോ മലബാര്‍ സഭ പൗരസ്ത്യ സുറിയാനി ആരാധന ക്രമാണ് പിന്തുടരുന്നത്. ആരാധനാക്രമീകരണങ്ങളെ പഞ്ചാ൦ഗ൦ എന്ന് പൊതുവേ വിളിക്കുന്നതായി നമുക്ക് കാണാം. കാരണം കാലക്രമത്തില്‍ ഓരോ കാലത്തും സമയത്തും ആരാധന അര്‍പ്പിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന സംവിധാനം ആണല്ലോ ഇത്. എന്നാൽ കൂടുതൽ മെച്ചമായ പദം ആരാധനാവത്സര൦ എന്നാണ്. സീറോ മലബാര്‍ സഭ ഉപയോഗിക്കുന്ന ആരാധനാവത്സരത്തിനു അന്തിമ രൂപം നല്‍കിയത് ഈശോയാബ് മൂന്നാമൻ പാത്രിയാര്‍ക്കീസാണ്. ഓരോ കാലത്തെയും തത്വത്തില്‍ ഏഴാഴ്ചകളായി തിരിച്ചാണ് അദേഹം ഇത് ക്രമീകരിച്ചത്. കൈത്താകാലത്തിനു ഏഴ് ആഴ്ചകള്‍ ഉണ്ട് എന്നാൽ ചിലപ്പോൾ അതില്‍ കുറവും ആണ്.ഓരോ കാലവും രൂപകല്പന ചെയ്തിരിക്കുന്നത് മിശിഹായുടെ പെസഹാ രഹസ്യവുമായി ബന്ധപ്പെടുത്തിയാണ്.
കൈത്താ എന്ന വാക്കിന്റെ അര്‍ഥം വേനൽ എന്നാണ്. കേരളത്തില്‍ ഈ സമയത്ത് വേനല്‍ കാലം അല്ല പിന്നെ എങ്ങനെയാണു ഈ കാലം വേനല്‍ എന്നു അര്‍ത്ഥമുള്ള കൈത്താ എന്ന് അറിയപ്പെടുന്നത്? അതിനുള്ള കാരണം ഇതാണ്. സുറിയാനി ഭാഷ സംസാരിക്കുന്ന സ്ഥലങ്ങള്‍ ഭൂമദ്ധ്യരേഖയുടെ വടക്ക് ആയതിനാൽ ആ പ്രദേശങ്ങളില്‍ ഈ സമയത്ത് ചൂടുകാലത്തിന്റെ അവസരമാണ്. അതാണ് ഈ കാലത്തിന് ഇങ്ങനെ പേര് വരാൻ കാരണം.
ലത്താണ് വിളവെടുപ്പു൦ ഫലശേഖരണവു൦ നടത്തുന്നത്. ഉയിര്‍പ്പു കാലവും ശ്ലീഹാക്കാലവു൦ കഴിഞ്ഞു വരുന്ന കൈത്താകാലത്തിൽ ശ്ലീഹന്മാരുടെ പ്രവർത്തനഫലമായി സഭ വളരുകയും ഫല൦ പുറപ്പെടുവിച്ചതിനെയു൦ ഓര്ക്കുകയു൦ ധ്യാനിക്കുകയു൦ ചെയ്യുന്നു. അതുകൊണ്ട് ഈ കാലത്തെ ഫലാഗമകാല൦, വളർച്ചയുടെ കാല൦ എന്നൊക്കെ വിളിക്കാറുണ്ട്.
ഈ കാലത്തിന്റെ ചൈതന്യം
അനുതാപത്തിന്റെ ചൈതന്യമാണ് ഈ കാലത്തില്‍ നമുക്ക് കാണാന്‍ കഴിയുക. പാപം ചെയത് എന്ന കുറ്റബോധം നിലനിര്‍ത്തുന്ന പ്രാർത്ഥനകള്‍ ആണ് ഈ കാലത്തില്‍ ഉള്ളത്.
ഈ കാലത്തിലെ ഓര്‍മയാചരണങ്ങൾ
കൈത്താക്കാലത്തിന്റെ ആദ്യത്തെ ഞായറാഴ്ച നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരെ അനുസ്മരിക്കുന്നു. ഈ ദിവസത്തിന് നൂസർദേൽ എന്നും പേരുണ്ട്.
കാലത്തിന്റെ ചൈതന്യത്തോടു ചേർന്നുപോകുന്ന തിരുനാൾ തോമ്മാശ്ലീഹായുടെ ശിഷ്യനായ അദ്ദായിയുടെ ശിഷ്യനായ മാർ മാറിയുടേത് ആണ്. നമ്മുടെ കുർബാനയിലെ ആദ്യത്തെ കൂദാശക്രമം ഈ അനുഗ്രഹീത ശിഷ്യന്മാരുടെ പേരില്‍ ആണല്ലോ അറിയപ്പെടുന്നത്.
സഭയിൽ കടമുള്ള ദിവസമായ പരി. കന്യാമറിയത്തിന്റെ സ്വർഗാരോപണതിരുനാൾ ഈ കാലത്താണ്. കൂടാതെ വി. വിയാനി, വി. കോൾബേ തുടങ്ങി മറ്റു വിശുദ്ധരെയു൦ ഈ കാലത്ത് അനുസ്മരിക്കുന്നുണ്ട്.
സഹായക ഗ്രന്ഥം
1. ചാൾസ് പൈങ്ങോോട്ട്, ആരാധനാവത്സര൦, കോട്ടയം, 2017
2.സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വിശ്വാസപരിശീലന൦, കാക്കനാട്, 2015
Tags:
ആരാധന ക്രമം