നിരീശ്വരത്വത്തോടുള്ള നിലപാടാണ് പ്രമാണ രേഖയുടെ 21ാ൦ നമ്പര്‍ പറയുന്നത്
👉ഒന്നാമതായി ഇത് മനുഷ്യ ബുദ്ധിക്കും മനുഷ്യന്റെ പൊതുവായ അനുഭവത്തിനു൦ എതിരാണ്
👉 ദൈവത്തെ ഏറ്റുപറയുന്നത് ഒരു വിധത്തിലും മനുഷ്യന്റെ മഹത്വത്തിന് എതിരല്ല എന്ന് സഭ പഠിപ്പിക്കുന്നു
👉 ഇത് മനുഷ്യന്റെ ലൗകിക ജോലികളുടെ പ്രാധാന്യം കുറയ്ക്കുന്നില്ല മറിച്ച് എല്ലാ പ്രവർത്തനങ്ങളും പൂര്‍ത്തികരിക്കേണ്ട പുതിയ ലക്ഷ്യങ്ങൾ കാണിച്ചുതരുന്നു
👉 ദൈവത്തെ ഏറ്റുപറയാതിരിക്കുമ്പോൾ ഒരോ പ്രവൃത്തിയുടെയു൦ ദൈവികമായ അടിസ്ഥാനവും നിത്യ ജീവിതത്തിന്റെ പ്രതീക്ഷയും ഇല്ലാതാകും അപ്പോൾ മനുഷ്യന്റെ മഹത്ത്വം തന്നെ എല്ലാവരും മറക്കും. മനുഷ്യന്റെ മഹത്ത്വം അവന് ദൈവത്തിന്റെ ഛായയിലു൦ സാദൃശ്യത്തിലു൦ സ്രഷ്ടിക്കപ്പെട്ടവനാണ് എന്നതാണ്. കൂടാതെ മരണത്തിന്റെയും തെറ്റിന്റെയും വേദനയുടെയും ചോദ്യങ്ങൾ വിശദീകരണം ഇല്ലാതെ അവശേഷിക്കുന്നു.
👉 നിരീശ്വരത്വത്തിന് എങ്ങനെയാണു മറുപടി കൊടുക്കേണ്ടത്?
അത് ശരിയായ തത്വ വിശദീകരണം വഴിയും സഭയുടെയും അവളുടെ അംഗങ്ങളുടെയും സംശുദ്ധമായ ജീവിത൦ വഴിയുമാണ്.
👉 ഇത് സാധിക്കുന്നത് നമ്മുടെ വിശ്വാസം വഴിയാണ്
👉 ദൈവത്തിന്റെ സാന്നിധ്യം പ്രകടമാക്കാൻ ഏറ്റവും കൂടുതൽ ഉപകരിക്കുന്നത് വിശ്വാസികളുടെ സഹോദരസ്നേഹമാണ്.