*ധ്യാന വിചിന്തനം*
ഈശോയിൽ സ്നേഹം നിറഞ്ഞവരെ,
വി. മത്തായിയുടെ സുവിശേഷം 22:15-22 വാക്യങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാന ഭാഗം.
യഹൂദർ റോമൻ സാമ്രാജ്യത്തിന് നികുതി കൊടുത്തിരുന്ന ഒരു സാഹചര്യത്തെ ആസ്പദമാക്കിയാണ് ഇന്നത്തെ വചനം പുരോഗമിക്കുന്നത്. നികുതി റോമാക്കാരുടെ നാണയത്തിൽ തന്നെ വേണമായിരുന്നു.യാഹൂദർക്ക് ഇഷ്ടമില്ലെങ്കിലും, റോമാക്കാരുടെ ആധിപത്യം അംഗീകരിക്കുന്നതിന്റെ അടയാളമായിരുന്നു അത്. യേശുവും നികുതി കൊടുത്തിരുന്നു. ജറുസലേമിൽവച്ച് യേശു പറഞ്ഞ പല ഉപമകളും തങ്ങൾക്കെതിരായിട്ടാണെന്ന് മനസ്സിലാക്കിയ ഫരിസേയർ അവിടുത്തെ വാക്കിൽ കുടുക്കേണ്ടതിന് ഒരു മാർഗ്ഗം കണ്ടുപിടിച്ചു. അതിന് അവർ റോമൻ സാമ്രാജ്യത്തെ അനുകൂലിച്ചിരുന്ന ഹെറോദേസ് പക്ഷക്കാരെ കൂട്ടുപിടിച്ചു. അവർ ഒരു കെണിയൊരുക്കി. ദൈവപുത്രനെ വെട്ടിൽ വീഴ്ത്താൻ സാമാന്യബുദ്ധിയിൽ രക്ഷപെടാൻ സാധ്യമല്ലെന്ന് അവർ കരുതിയ ഒരു ചോദ്യമായിരുന്നു അത്. സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ അല്ലയോ? യേശുവിന്റെ മറുപടി ഒന്നുകിൽ റോമൻ സാമ്രാജ്യത്തിനെതിരേ അല്ലെങ്കിൽ റോമൻ സാമ്രാജ്യശക്തിയെ വെറുത്തിരുന്ന സ്വന്തം ജനത്തിനെതിരേ.
അവരുടെ ദുഷ്ടത മനസിലാക്കിയ യേശു അവർക്കു നൽകുന്ന മറുപടി അവരുടെ കാപട്യത്തെ തുറന്നു കാണിക്കുന്നു. അതോടൊപ്പം ആഴമായ ഉൾകാഴ്ചയും നൽകുന്നു. "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. റോമൻ ആദ്യപത്യത്തിലായിരിക്കുമ്പോൾ അവർക്ക് നികുതി കൊടുക്കേണ്ടതാണ്. അത് രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയിലുള്ള കടമയാണ്. അങ്ങനെ ചെയ്യുമ്പോൾ റോമൻ സാമ്രാജ്യശക്തിക്ക് അവർ കൽപ്പിക്കുന്ന ദൈവിക പരിവേഷം അംഗീകരിച്ചിട്ടാകരുത്. അതുകൊണ്ടാണ്ട് ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കാൻ പറഞ്ഞത്. സർവ്വദീശനായ ദൈവത്തെ എല്ലാ അധികാരത്തിന്റെയുംസ്രോതസായി അംഗീകരിച്ചുകൊണ്ട് രാഷ്ടത്തിന്റെ അധികാരികളുടെ കൽപ്പനകൾ അനുസരിക്കേണ്ടതാണ് അതിന്റെതായ ആനുകൂല്യങ്ങളും
അവർക്കുണ്ടായിരുന്നു. നികുതി നൽകുന്നത് ദൈവത്തിന്റെ അധികാരത്തെ അംഗീകരിക്കുന്നതിന് തടസ്സമല്ല. രണ്ടുതലത്തിലുള്ള അധികാരങ്ങളെ തമ്മിൽ വേർതിരിച്ചു കാണാൻ കഴിയണം എന്നാണ് യേശു ഇവിടെ പഠിപ്പിക്കുക. ഒന്നു സർവ്വാധികാരം - അതു ദൈവത്തിന്റെ മാത്രം രണ്ടാമതേത്ത് ദൈവത്തിൽ നിന്നു ലഭിക്കുന്ന അധികാരം. രാഷ്ട്രത്തലവന്മാരുടെത് അത്തരത്തിലുള്ളതാണ്. അതുകൊണ്ട് ആ അധികാരത്തെയും അനുസരിക്കാൻ ജനത്തിന് കടമയുണ്ട്. യഹൂദർക്ക് റോമൻ ചക്രവർത്തിയെ അനുസരിക്കാൻ കടമയുണ്ടെന്നാണ് യേശു പറയുക. യേശു പറഞ്ഞ വിശ്വ വിഖ്യാതമായ ഈ ചൊല്ല്, ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്. അതുകേട്ട് അവർ വിസ്മയ ഭരിതരായി അവനെ വിട്ടുപോയി.
യഹൂദ പശ്ചാതലത്തിൽ നാണയം സാമ്രാജ്യത്വ ശക്തിയെയും അധികാരത്തെയും ഒക്കെ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ
സീസറിന്റെ രൂപവും ലീഗിതവും പതിഞ്ഞിട്ടുള്ള നാണയം സീസറിനഉള്ളതാണ് എന്ന് പറയുന്ന ഈശോ പറയാതെ പറഞ്ഞുവെക്കുന്നത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം ദൈവത്തിന് ഉള്ളവരാണ് എന്നാണ്.
പൗലോസ് ശ്ലീഹാ റോമാ ലേഖനത്തിൽ ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്, എന്ന്
പ്രതിപാദിക്കുന്നത് ദൈവത്തെ എല്ലാ അധികാരത്തിന്റെയും സ്രോതസ്സായി അംഗീകരിച്ചുകൊണ്ടാണ്.
സർവ്വത്തിന്റെയും സൃഷ്ടാവും പരിപാലകനുമായ ദൈവത്തിന് നമ്മിൽ ഉള്ള അധികാരത്തേക്കാൾ നമ്മിൽ അധികാരം പ്രയോഗിക്കുന്ന വ്യക്തികളോ സാഹചര്യങ്ങളോ വസ്തുക്കളോ ഉണ്ടെങ്കിൽ അത് നമ്മുടെ സ്വാർത്ഥതയുടെ ഫലവും പാപതിനുള്ള കാരണവും ആകും. സ്വർഗീയമായതിനെ ലക്ഷ്യം വെച്ചുള്ള യാത്രയിൽ ഭൗതികമായ നേട്ടങ്ങളിലോ സന്തോഷങ്ങളിലോ വീണുപോയൽ അത് നമ്മുടെ തകർച്ചക്ക് കാരണമാകും അതിനാൽ നമ്മുടെ ലക്ഷ്യം സ്വർഗ്ഗരാഗജ്യമാണെന്ന് ഉറപ്പുവരുത്താം.
*1. ദൈവിക അധികാരത്തെയും രാഷ്ട്രത്തിന്റെ അധികാരികളെയും വേണ്ടവിധം നാം മനസിലാക്കിയിട്ടുണ്ടോ?*
2. *അധികാരികളെ സ്നേഹത്തോടെയും ആദരവോടെയും കാണാനും അവർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും പാലിക്കാനും സാദിക്കുന്നുണ്ടോ?*
*3. ക്രിയതുവിന്റെ ശുശ്രൂഷ പൗരോഹിത്യത്തിൽ പങ്കുകാരാകാൻ വിളിക്കപ്പെട്ട നമുക്ക് ഭരമേൽപിക്കപെടുന്ന അധികാരങ്ങൾ ശുശ്രൂഷ മനോഭാവത്തോടെ നിറവേറ്റുവാൻ നാം ഒരുങ്ങിയിട്ടുണ്ടോ?*
സ്ലീഹൻന്മാരേപോലെ ദൈവിക ശുശ്രൂഷക്ക് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നമ്മളിൽ നിന്നും ദൈവം പൂർണ്ണമായ സമർപ്പണം ആവശ്യപ്പെടുന്നു. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കാനും ദൈവത്തിന് സ്വന്തമകനും നമുക്ക് തീരുമാനിക്കാം, അത് നമ്മുടെ ദൈവികശുശ്രൂഷയുടെ വിജയത്തിന് അനിവാര്യമാണെന്ന് തിരുവചനം ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.