Meditation point
ശ്ലീഹാക്കാല൦ ആറാം വ്യാഴാഴ്ച
9-7-2020
സുവിശേഷഭാഗം : 📜 മര്‍ക്കോ 10:46 - 52
സ്നേഹമുള്ളവരെ, ഇന്നത്തെ നമ്മുടെ ധ്യാന വിഷയം വി. മര്‍ക്കോസിന്റെ സുവിശേഷം 🔟 ാം അധ്യായം 46 മുതൽ 52 വരെയുള്ള വാക്യങ്ങളാണ്. 👉ജറുസലേമിലേക്കുള്ള ഈശോയുടെ യാത്രക്ക് മുമ്പാണ് ഈ സ൦ഭവ൦ നടക്കുന്നത്. 👉ഈ സമാന്തര സുവിശേഷങ്ങളിലെല്ലാ൦ ഈ സുഖപ്പെടുത്തൽ വിവരിക്കുന്നുണ്ടെങ്കിലു൦ മർക്കോസ് മാത്രമാണ് അന്ധയാചകന്റെ പേര് ബർതിമേയൂസ് എന്ന് രേഖപ്പെടുത്തുന്നത്. 👉കാഴ്ച ഇല്ലാത്തവര്‍ അക്കാലത്ത് ഭിക്ഷ യാചിച്ചിരുന്നു. അതിനായി അവർ തിരഞ്ഞെടുത്തിരുന്ന സ്ഥലം തിരക്കേറിയ വഴികള്‍ ആയിരുന്നു. ഭക്തരായ യഹൂദർ ഇതൊരു നന്മ പ്രവർത്തിയായി കരുതി അവരെ സഹായിച്ചിരുന്നു. 👉യാചകർ നിരക്ഷരരായിരുന്നു മറ്റുള്ളവര്‍ പറയുന്നത് കേട്ട് ആവർത്തിക്കാനേ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളു. നിയമ൦ പഠിക്കാത്തതിനാലു൦ അറിവില്ലാത്തതിനാലു൦ അവരെ എല്ലാവരും അവഗണിച്ചിരുന്നു.
👉 'ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു' - സുവിശേഷങ്ങളിൽ പലയിടത്തു൦ ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് നമുക്ക് കാണാ൦. അശുദ്ധാത്മാക്കൾ ഈശോയെ തിരിച്ചറിഞ്ഞു ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട് (1:24,3:11,5:7) കടലിനു മീതെ ഈശോ നടക്കുമ്പോള്‍ ശിഷ്യന്മാർ പേടിച്ചു ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട് (6:49).👉എന്നാൽ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ആദ്യമായാണ് പിശാചുക്കള്‍ അല്ലാതെ മറ്റൊരാള്‍ ഈശോയെ മിശിഹായായി ഏറ്റുപറയുന്നത്. 😇. 👉പിശാചുക്കള്‍ ഈശോയെ വെളിപ്പെടുത്തുമ്പോള്‍ അവരെ ശാസിക്കുന്ന ഈശോയെയാണ് നമുക്ക് കാണാന്‍ കഴിയുക എന്നാല്‍ ഇവിടെ അവനെ അടുത്ത് വിളിക്കുന്ന ഈശോയെയും അവനെ ശാസിക്കുന്ന മറ്റുള്ളവരെയും ആണ് കാണാന്‍ കഴിയുക. 👉"ഞാൻ നിനക്ക് എന്ത് ചെയത് തരണം എന്നാണ് നീ ആഗ്രഹിക്കുന്നത്? " ഈ ചോദ്യം നമുക്ക് പരിചിതമാണ്. 10:30 ൽ സ്ഥാനമാനങ്ങള്‍ ചോദിച്ച് വരുന്ന യാക്കോബിനോടു൦ യോഹന്നാനോടു൦ ഈശോ ചോദിക്കുന്ന അതേ ചോദ്യം തന്നെയാണ് ഇത്. എന്നാൽ ഇവിടെ ഉത്തരം കാഴ്ച വീണ്ടു കിട്ടണം എന്നാണ്.👉 "പുറങ്കുപ്പായ൦ "- താൻ ആശ്രയിച്ചിരുന്ന പുറങ്കുപ്പായ൦ ദൂരെയെറിഞ്ഞ് അവൻ കര്‍ത്താവിന്റെ അടുത്തേക്ക് പോകുന്നു. പുറങ്കുപ്പായ൦ അവന് ആശ്രയിച്ചിരുന്ന എല്ലാറ്റിനെയും ആണ് സൂചിപ്പിക്കുന്നത്. അതെല്ലാം വലിച്ചെറിഞ്ഞു ഇനി തന്റെ ആശ്രയം കര്‍ത്താവ് മാത്രമാണ് എന്ന് പറഞ്ഞാണ് അവന് മുമ്പോട്ട് പോകുന്നത്.
ഈശോയുടെ കൂടെ യാത്ര ചെയ്യുന്നവരാണ് നമ്മൾ എന്നാൽ ശിഷ്യന്മാരെ പോലെ തന്നെ പലപ്പോഴും നമുക്ക് ഒന്നും മനസ്സിലാകുന്നില്ല. 🤔ഈശോയുടെ കൂടെ നടക്കുന്നവരുടെ സമൂഹമാണ് സഭ. പക്ഷേ മുന്പില് നയിക്കുന്ന ഈശോയുടെ മനസ് അറിഞ്ഞ് കൂടെ നടന്നാലെ സഭയിലെ അ൦ഗങ്ങളായ നമ്മളെല്ലാവരും ലക്ഷ്യ സ്ഥാനത്ത് എത്തുകയുള്ളു. നമ്മൾ ഒരുമിച്ച് യാത്ര ചെയ്താലും നമുക്ക് ഈശോയെ കണ്ടുമുട്ടാന്‍ കഴിയുന്നുണ്ടോ എന്നത് ഒരു ചോദ്യചിഹ്നം ആണ് ❓. കർത്താവിനെ അനുഗമിക്കാൻ സഭയിലെ ആരാധന ക്രമത്തിലൂടെ,കൂദാശാനുഷ്ഠാനങ്ങളിലൂടെ നമുക്ക് സാധിക്കുന്നുണ്ടോ ഈശോയെ മറ്റു പലരും കണ്ടുമുട്ടുമ്പോള്‍ അതിനോടുള്ള നമ്മുടെ മനോഭാവം എന്താണ്? അവരെ കേൾക്കാനു൦ അവരെ സഹായിക്കാനും നമ്മൾ ശ്രമിക്കാറുണ്ടോ അതോ അവരെ നിരുത്സാഹപെടുത്തുകയാണോ നമ്മൾ ചെയ്യുനത്? എല്ലാവരും നമ്മെ പോലെ തന്നെ ചിന്തിക്കുകയും പ്രവർത്തിക്കുകയു൦ ചെയ്യണമെന്ന് നാം ശാഠ്യ൦ പിടിക്കാറുണ്ടോ? ബർതിമേയൂസ് ഈശോയിൽ വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെ കണ്ടെത്തി അവനെ ഏറ്റുപറയുകയാണ്. ഈ ലോകത്തിലെ ഓരോ സാഹചര്യത്തിലും ഓരോ പ്രശ്നങ്ങളിലു൦ അതിന്റെ ഉത്തരമായി മിശിഹായെ തിരിച്ചറിയാൻ നമുക്ക് കഴിയണം. പുറങ്കുപ്പായങ്ങൾ എപ്പോഴും നമുക്ക് ആവശ്യമാണോ? കൊറോണയുടെ ഈ കാലഘട്ടത്തിൽ മുഖാവരണങ്ങളു൦ മുൻകരുതലുകളു൦ ആവശ്യമാണ്. എന്നാല്‍ ദൈവത്തെ കണ്ടുമുട്ടികഴിഞ്ഞു൦ പഴയ ജിവിതത്തിന്റെ കപടമുഖാവരണങ്ങളു൦ മേലാപ്പുകളു൦ നമ്മൾ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിൽ നമ്മള് ഇപ്പോഴും ഒരുപക്ഷേ കര്‍ത്താവ് കടന്നു പോകുന്ന വഴിയില്‍ വഴിയാത്രക്കാര്‍ മാത്രം ആയിരിക്കാം. കര്‍ത്താവില്‍ നിന്ന് ഏതാണ് നമുക്ക് ആവശ്യം സെബദീ പുത്രന്മാരെ പോലെ സ്ഥാനമാനങ്ങളാണോ അതോ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ എല്ലാം കാണാനുള്ള കൃപയോ?
നമുക്ക് ചിന്തിക്കാം...
1.നമ്മുടെ യാത്രകളില്‍ ബന്ധങ്ങളിൽ, ശുശ്രൂഷകളിൽ കാഴ്ച വീണ്ടുകിട്ടുന്നതിനായി ദാഹിക്കുന്ന എന്നാൽ പിന്‍നിരയില്‍ മറഞ്ഞിരിക്കുന്ന ആത്മാക്കളെ അവരുടെ അടുത്ത് ചെന്ന് സുഖപെടുത്താൻ ഞാൻ തീക്ഷ്ണത കാണിക്കാറുണ്ടോ?
2. മറ്റുള്ളവരുടെ ദൈവാനുഭവങ്ങളെ, അഭിപ്രായങ്ങളെ ഞാൻ മാനിക്കാറുണ്ടോ?
3. എന്റെ പുറങ്കുപ്പായങ്ങൾ എന്തൊക്കെയാണ്?
4. ഭയം കൂടാതെ കര്‍ത്താവിനെ , വിശ്വാസത്തെ, സഭാ പ്രബോധനങ്ങളെ ഉറക്കെ വിളിച്ചു പറയാനും ജീവിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ?
ബ്ര. ജോസഫ് പൊന്നാറ്റിൽ
നല്ലിടയൻ സെമിനാരി
Clear and powerful 👌
ReplyDelete