🌟🌟🌟🔥✝️🔥🌟🌟🌟
ഈശോമിശിഹായിൽ ഏറെ സ്നേഹം നിറഞ്ഞവരെ,
വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം എട്ടുമുതൽ മുതൽ പത്ത് വരെയുള്ള വാക്യങ്ങൾ ആണ് സഭാമാതാവ് ഇന്ന് നമ്മുടെ ആത്മാവിന് ഭക്ഷണമായി നൽകുന്നത്. നഷ്ടപ്പെട്ട നാണയത്തിന്റെ ഉപമയാണ് ഈ ഭാഗം. കരുണയുടെ സുവിശേഷം എന്ന് ലൂക്കാ സുവിശേഷത്തെ വിളിക്കുന്നതിന് പിന്നിലെ പ്രധാന കാരണം പതിനഞ്ചാം അധ്യായമാണ്. ഇവിടെയാണ് നാം കാണാതെ പോയ ആടിന്റെ ഉപമയും നഷ്ടപ്പെട്ട നാണയത്തിന്റെ ഉപമയും ധൂർത്ത പുത്രന്റെ ഉപമയും കണ്ടുമുട്ടുന്നത്. ഇതിൽ നഷ്ടപ്പെട്ട നാണയത്തിന് ഉപമയാണ് നാം ഇന്ന് ധ്യാനിക്കുന്നത്. ഈ ഉപമ ആരംഭിക്കുന്നത് പ്രത്യേക മുഖവുര ഇല്ലാതെയാണ്. മുൻപത്തെ ഉപമയോട് ഇത് ചേർത്ത് പറഞ്ഞിരിക്കുന്നു. ഇതിലെ പ്രധാന കഥാപാത്രമായ സ്ത്രീ സമ്പന്നയല്ല. നഷ്ടപ്പെട്ട ഒരു വെള്ളിനാണയം അഥവാ ഒരു ദ്രാക്മ ശരാശരി കൂലിക്കാരന്റെ ഒരു ദിവസത്തെ ജോലിയുടെ കൂലിയാണ്. ഇത് നിസ്സാര തുകയാണ് പക്ഷേ അത് അവൾക്ക് വിലപ്പെട്ടതും പ്രധാനവും പ്രിയപ്പെട്ടതുമാണ് അത് കണ്ടു കിട്ടുവോളം വിശ്രമമില്ലാതെ അവളുടെ ആ ചെറിയ വീട്ടിൽ വിളക്കുകൊളുത്തി വീട് മുഴുവൻ അരിച്ചുപെറുക്കി അടിച്ചുവാരി അന്വേഷിക്കുകയാണ്. അവരുടെ അന്വേഷണത്തിന് ഇടയന്റെ അന്വേഷണത്തെക്കാൾ പ്രാധാന്യം നൽകിയിട്ടുണ്ട്. നഷ്ടപ്പെട്ട നാണയം കണ്ടു കിട്ടിയപ്പോൾ സ്ത്രീയുടെ പ്രതികരണം നമ്മെ ആശ്ചര്യപ്പെടുത്തുന്നു.അവളോടൊത്ത് ആനന്ദിക്കാൻ സ്നേഹിതകളെയും അയൽക്കാരികളെയും ക്ഷണിച്ചു. അത് വിവരിക്കുന്ന 9-10 വാക്യങ്ങൾ 5-7 വാക്യങ്ങളുടെ ആവർത്തനമാണ്. സ്വർഗ്ഗത്തിൽ എന്നതിനുപകരം ദൂതൻന്മാരുടെ മുൻപിൽ എന്നാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ടയാളെ അതായത് പാപിയെ കണ്ടുകിട്ടുവോളം ദൈവം ഉത്സാഹത്തോടെ അന്വേഷിക്കുന്നു. അവന്റെ ശിഷ്യരും അതു തന്നെ ചെയ്യണം. പാപികളുടെ നാശത്തിൽ സന്തോഷിക്കുന്ന ദൈവത്തിന്റെ ചിത്രമായിരുന്നു യഹൂദരുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നത്. പാപികളുടെ തിരിച്ചുവരവ് അത്യന്തം ആഗ്രഹിച്ച് അന്വേഷിച്ചു കണ്ടെത്തി ആനന്ദിക്കുന്ന ദൈവപിതാവിനെ ചിത്രം ഏറെ ആകർഷമാകുന്നു. ഈ കാരുണ്യവും സ്നേഹവുമാണ് ഈശോ തന്റെജീവിതത്തിലൂടെ വരച്ചുകാട്ടുന്നത്.
തീരെ വിലയില്ലാത്തതിനെയും നിസ്സാരമായതിനെയും അന്വേഷിച്ചു പോകുന്ന ദൈവത്തിൻറെ മനോഭാവമാണ് ആണ് നമ്മുടെയൊക്കെ നിലനിൽപ്പിന്റെയും അടിസ്ഥാനം. തീർത്തും വിലയില്ലാതിരുന്നിരുന്നിട്ടും നമ്മെ അമൂല്യമായി കണ്ട് അന്വേഷിച്ചു വരികയും സ്വന്തമാക്കുകയും ചെയ്യുന്ന ദൈവത്തിൻറെ അനന്തമായ സ്നേഹവും കാരുണ്യവും അനുദിനം അനുഭവിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? അതിന് നന്ദി പറയുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ചിന്തിക്കാം.
ഈ വചന ഭാഗത്തിന് അജപാലന ജീവിതങ്ങളിൽ ഇന്ന് വളരെയേറെ പ്രാധാന്യമുണ്ട്. നഷ്ടപ്പെട്ടുപോയതിനെയും വിലയില്ലാത്തതിനെയും അവഗണിക്കുന്ന മനോഭാവം ഇന്ന് നഷ്ടപ്പെടുന്നു. തേടിപ്പോയി കണ്ടെത്താനുള്ള ഈശോയുടെ മനസ്സ് പലർക്കും സ്വന്തമാക്കാൻ സാധിക്കുന്നില്ല. നമുക്കും ചിന്തിക്കാം നിസാരമായതിനെ അവഗണിക്കുന്ന മനോഭാവം ആണോ
ആണോ അതോ വിലയുള്ള കണ്ടു ചേർത്തുനിർത്തുന്ന മനോഭാവം ആണോ നമുക്ക് ഉള്ളത്. നഷ്ടപ്പെട്ടതിനെ കണ്ടെത്തി പോകുവാനുള്ള ഉള്ള വിശാലമനസ്കത സ്വന്തമാക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? നമ്മുടെ സമൂഹത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരോടാണോ അതോ പിൻവലിഞ്ഞ് നിൽക്കുന്നവരോടാണോ നമുക്ക് കൂടുതൽ ആഭിമുഖ്യം.
1 നമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോകുന്ന നാണയങ്ങൾ അഥവാ നല്ല ഗുണങ്ങളെ കണ്ടെത്തുവാൻ, തിരിച്ചുകൊണ്ടുവരുവാൻ എത്രമാത്രം ഉത്സാഹം നാം കാണിക്കുന്നുണ്ട് ?
2.നിസ്സാരങ്ങളും വലിയ ഇല്ലാത്തവരുമായ നമുക്ക് ദൈവം നൽകുന്ന പ്രാധാന്യം അനുഭവിക്കുവാനും നന്ദി പറയുവാനും ഞാൻ അനുദിനം ശ്രദ്ധിക്കാറുണ്ടോ ?
3. നമ്മുടെ അനുദിന ജീവിതസാഹചര്യങ്ങളിൽ നമ്മുടെ ചുറ്റുമുള്ളവർ വീണുപോകുമ്പോൾ, തോറ്റുപോകുമ്പോൾ അവരെ അന്വേഷിച്ച് ഇറങ്ങിച്ചെല്ലാനും അവരെ താങ്ങി നിർത്താനും നമുക്ക് കഴിയാറുണ്ടോ ?
4.ആത്മാക്കൾക്കായുള്ള ദാഹം എത്രമാത്രം സ്വന്തമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. തിരിച്ചറിയാം ഈ ദാഹം ഉണ്ടെങ്കിൽ മാത്രമേ നഷ്ടപ്പെട്ടുപോകുന്ന നാണയങ്ങളെ, പാപികളെ അന്വേഷിച്ചിറങ്ങി ചെല്ലുവാൻ നമുക്ക് സാധിക്കൂ.
ഏവർക്കും നല്ല ധ്യാനം ആശംസിക്കുന്നു.
🙏🙏🙏🙏🙏
Bro Jerin panthalooparambil
Good Shepherd Major Seminary
Kunnoth