ശ്ലീഹാക്കാല൦ ആറാം ശനിയാഴ്ച
Jn 7: 14-24
വിളിച്ച് തമ്പുരാനോട് ആത്മാർത്ഥതയും വിശ്വസ്തതയും കാണിക്കുവാനും അവൻറെ മഹത്വത്തിനായി പ്രവർത്തിക്കുവാനും നമ്മളോട് ആഹ്വാനം ചെയ്യുന്ന യോഹന്നാൻറെ സുവിശേഷം ഏഴാം അദ്ധ്യായം 14 മുതൽ 24 വരെയുള്ള വാക്യങ്ങൾ ആണ് ഇന്നത്തെ നമ്മുടെ ധ്യാന വിചിന്തന ഭാഗം
കൂടാരതിരുന്നാൾ പകുതിയായപ്പോൾ
ദേവാലയത്തിൽ പഠിപ്പിച്ച ഈശോയുടെ പ്രബോധനത്തിൽ യഹൂദർ വിസ്മയിച്ചു. പ്രസിദ്ധരായ ഗുരുക്കന്മാരുടെ ആധികാരികത, അവരുടെ പാണ്ഡിത്യത്തെ മാനദണ്ഡമായിക്കി അക്കാലത്ത് യഹൂദർ കരുതിയിരുന്നു. എന്നാൽ ഈശോ അങ്ങനെയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ കടന്ന പോകാതിരുന്നത് കൊണ്ടാണ് ഈശോയുടെ അറിവിൽ അവർ വിസ്മയിച്ചത്. തന്റെ പ്രബോധനത്തിൽ വിസ്മയിക്കുന്ന ജനക്കൂട്ടത്തിനു ഈശോ തന്നെ തന്റെ ആധികാരികത തുറന്നുകാട്ടുകയാണ്.
എന്റെ പ്രബോധനം എൻറെ സ്വന്തമല്ല എന്നെ അയച്ചവന്റേത് എന്നാണ് ഈശോപറയുന്നത്. പിതാവായ ദൈവത്തിന് വചനമാണ് ഈശോ ദൈവത്തിന് സ്വയം വെളിപ്പെടുത്തലാണ്ഈശോ. അതുകൊണ്ട് അവിടുത്തെ പ്രബോധനത്തിലെ ആധികാരികത മാനുഷികമല്ല ദൈവികമാണ്.
അവന്റെ പ്രബോധനം ആധികാരികതയോടെ ആയിരുന്നു. കാരണം ദൈവമഹത്വം ലക്ഷ്യം വയ്ക്കുന്നു എന്നതിനാണ് ഈശോയുടെ പ്രബോധനത്തിന് ആധികാരികത അടങ്ങിയിരിക്കുന്നത്.
തന്റെ പ്രവർത്തികളെ കുറ്റപ്പെടുത്തുന്ന അവരെ, അവരുടെ തന്നെ വാക്കുകൾ കൊണ്ട് അവിടുന്ന് നിശബ്ദമാകുന്നു സാബത്തിൽ സൗഖ്യം നൽകിയത് വഴി ഈശോ സാബത് ലംഘിച്ചുവെന്ന് ആരോപിക്കുന്ന അവർ സാബത്തിൽ ജോലി ചെയ്തു എന്ന് ഈശോ വ്യക്തമാക്കുന്നു കാരണം അവർ സാബത്ത് ദിവസം പരിചേതനo നടത്തുന്നു
നമ്മുടെ പ്രവർത്തികൾ ദൈവമഹത്വം ലക്ഷ്യംവെച്ച് ആകുവാനും, ഈശോയുടെ പ്രബോധനത്തിന്റെ ആധികാരികതയിൽ മുന്നോട്ടു പോകുവാനും നമുക്കു ശ്രമിക്കാം
ഈശോയുടെ കൈപിടിച്ചുകൊണ്ട് അവൻറെ സുവിശേഷം പ്രസംഗിക്കുമ്പോൾ, അവനെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുമ്പോഴും
നമ്മളല്ല അവിടെ പ്രവർത്തിക്കുന്നത്, മറിച്ച് ഈശോ തന്നെയാണ് അവിടെ പ്രവർത്തിക്കുന്നതെന്ന് നമുക്കു മനസ്സിലാകാം. എന്റെ കഴിവുകളെകാൾ ഉപരിയായി ദൈവത്തിൻറെ പ്രവർത്തിയാണ് എന്നിലൂടെ സംഭവിക്കുന്നത് എന്ന് മനസിലാകാം. എൻറെ ദൈവത്തെ ഞാൻ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നത് എന്റെ ജീവിതത്തിലൂടെ ആയിത്തീരാൻ നമുക്കു ശ്രമിക്കാം
ഈ വചനഭാഗം നമ്മളോട് പറയുന്ന കാര്യങ്ങൾ
1. വിളിച്ച് തമ്പുരാൻറെ മഹത്വത്തിനായി പ്രവർത്തിക്കുവാനും
അവൻറെ വചനം പ്രഘോഷിക്കുന്നത്
അവൻറെ തന്നെ ആധികാരികതയിൽ ഉറച്ചുനിന്നുകൊണ്ട് ആവണമെന്നും.
2.വചനം പ്രഘോഷിക്കുന്ന ഞാൻ
തമ്പുരാൻറെ നാവായി പ്രവർത്തിക്കണo.
3.തമ്പുരാനോട് വിശ്വസ്തതയും ആത്മാർത്ഥതയും കാണിക്കണo.
ദൈവം നമ്മളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ ആമേൻ
Bro Jobin Puthumana
Good Shepherd Major Seminary
Kunnoth
Jobinissacputhumana@gmail.com