🙏🏻 🙏🏻ഈശോമിശിഹയിൽ സ്നേഹം നിറഞ്ഞവരെ നാളത്തെ നമ്മുടെ ധ്യാന വിചിന്തന ഭാഗം വി. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം19 മുതൽ29 വരെയുള്ള വാക്യങ്ങൾ ആണ്. , ഉത്ഥിതനായ ഈശോ ആദ്യം മറിയം മഗ്ദലേനക്ക് പ്രത്യക്ഷനായി. ആ ദിവസം വൈകുന്നേരം ഭയം മൂലം കതക്ടച്ചു അകത്തു ഒതുങ്ങിയ ശിഷ്യന്മാർക്ക് ഉത്ഥിതനായ ഈശോ പ്രത്യക്ഷപ്പെടുകയാണ്. ഉത്ഥിതമായ ശരീരത്തിന് അടഞ്ഞ കതകുകൾ ഒരു തടസ്സമായിരുന്നില്ല. ഈശോ അവർക്ക് ആശംസിച്ചത് സമാധാനമാണ്. ഉത്ഥിതനായ ഈശോ മനുഷ്യകുലത്തിനു നല്കുന്നത് സമാധാനമാണ്. സമാധാന ആശംസയോടെ ഒപ്പം ഈശോ തന്റെ കൈകളും പാർശവും അവരെ കാണിച്ചു (20:20). ലൂക്കാ24:39ൽ ഈശോ തന്റെ കൈകളും പാദങ്ങളും കാണിക്കുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഈശോയിൽ ഉണ്ടായിരുന്ന 5 മുറിവുകളിൽ നിന്നാണ് "പഞ്ചക്ഷതങ്ങൾ"എന്ന ഭക്തി സങ്കല്പം ഉണ്ടായത്. ഭയന്നിരുന്ന ശിക്ഷ്യന്മാർ യേശുവിനെ കണ്ടപ്പോൾ സന്തോഷിച്ചു എന്ന് സുവിശേഷകൻ വ്യക്തമാക്കുന്നത്. . , നാലു സുവിശേഷങ്ങളും അവസാനിക്കുന്നത് ഉത്ഥിതനായ യേശു ഒരു ദൗത്യം ഏല്പ്പിക്കുന്നതോടുകൂടിയാണ്(20:21-23). "പിതാവ് എന്നെ അയച്ചത് പോലെ ഞാനും നിങ്ങളെ അയക്കുന്നു"(20:21b). 17:18ന്റെ പ്രതിഫലനമാണ് നാമിവിടെ കാണുന്നത്. ഈശോയെ പിതാവായ ദൈവം ഈ ഭൂമിയിലേക്കയച്ചതുപോലെയാണ് ഈശോ തന്റെ ശിഷ്യന്മാരെ അയയ്ക്കുന്നത്. . സൃഷ്ടിയുടെ ആരംഭത്തിൽ ദൈവം തന്റെ ശ്വാസം താൻ സൃഷ്ടിച്ച മനുഷ്യനിലേക്കു നിശ്വസിച്ചതുപോലെ(ഉൽപ 2:7) ഇവിടെ ഈശോ തന്റെ ശിഷ്യന്മാരുടെമേൽ നിശ്വസിക്കുകയാണ്. "നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ". " നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും"(20:23). ശിഷ്യന്മാർക്കെല്ലാവർക്കു മാണ് ഈ അധികാരം ഉത്ഥിതനായ ഈശോ നൽകുന്നത്. ഒരു ന്യായാധിപൻ എന്റെ മുമ്പിൽ കൊണ്ടു വരുന്ന കേസുകളിൽ അദ്ദേഹം ചിലരെ കുറ്റക്കാരായ യും ചിലരെ നിരപരാധികളായി വിധിക്കും. അതുപോലെ രക്ഷയോ ശിക്ഷയോ പ്രഖ്യാപിക്കാൻ യേശു തന്റെ ശിഷ്യന്മാർക്ക് അധികാരം നൽകുന്നതാണ് ഇവിടെ നാം കാണുന്നത്. . . ഈശോ മരിച്ചവരിൽ നിന്ന് ഉത്ഥനം ചെയ്തു എന്ന് തന്റെ സഹപ്രവർത്തകരുടെ സാക്ഷ്യം കേട്ട് വിശ്വസിക്കാൻ തോമ തയ്യാറായില്ല. അദ്ദേഹത്തിന്റെ മറുപടി ആരെയും ആശ്ചര്യപ്പെടുത്തുന്ന താണ്:(20:25b). ഈസ്റ്ററിന്റെ എട്ടാം ദിവസം, അതായത് പുതു ഞായറാഴ്ച, ശിഷ്യന്മാർ 11 പേരും ഒരുമിച്ച് ഉള്ളപ്പോൾ അടച്ച് വാതിലിലൂടെ അകത്തു വന്ന യേശു അവർക്ക് സമാധാനം ആശംസിച്ചു(20:26). ഉടനെതന്നെ ഈശോ തന്നെ ശ്രദ്ധ തോമയിലേക്ക് തിരിക്കുകയാണ്(20:27). തോമ ആവശ്യപ്പെടുന്ന എല്ലാ സാക്ഷ്യങ്ങളും തൊട്ട് അനുഭവിക്കാൻ യേശു അദ്ദേഹത്തെ ക്ഷണിക്കുകയാണ്. ഉത്ഥിതനായ ഈശോയുടെ സാന്നിധ്യം തോമയെ വികാരഭരിതനാക്കി. തോമാ ഈശോയുടെ മുറിവുകളിൽ സ്പർശിക്കുന്നതായി കലാകാരന്മാർ വരച്ച കാണിച്ചിട്ടുള്ളതാണ്.സാധാരണ ക്രൈസ്തവരുടെ മനസ്സിൽ നിലനിൽക്കുന്നത്. അതു ശരിയല്ലെന്നാണ് പല വ്യാഖ്യാതാക്കളും കരുതുന്നത്. ഈശോയുടെ ഉത്ഥനത്തിന്റ അടയാളങ്ങൾ കാണാതെ വിശ്വസിക്കുകയില്ല എന്ന് വാശിപിടിച്ച തോമാ ഉത്ഥിതനാ യേശുവിലുള്ള ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനമാണ് നടത്തിയത്. 20:29 ലെ പ്രഖ്യാപനം സഭാ സമൂഹത്തെ മുഴുവൻ സ്പർശിക്കുന്നതാണ്. ഇവിടെ പ്രാധാന്യം കൊടുക്കുന്നത് കാണാതെ വിശ്വസിക്കുന്ന ഭാവി തലമുറകൾക്കാണ്. . . "എന്റെ കർത്താവേ എന്റെ ദൈവമേ" എന്ന പ്രാർത്ഥന പശ്ചാത്താപത്തിന്റെയും സ്നേഹത്തിന്റെയും ആശ്ചര്യത്തിന്റെയും പ്രാർത്ഥനയാണ്. തോമാശ്ലീഹായുടെ ഈ പ്രാർത്ഥന അതിർത്തികളില്ലാത്ത ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഉറവിടമായ ഈശ്വരൻ ഉള്ള ആത്മസമർപ്പണമാണ്. ഈശ്വരൻ ഓരോ മനുഷ്യഹൃദയങ്ങളിൽ വസിക്കുന്നു എന്നും. ദൈവപുത്രന്റെ രക്തത്തിൽ ഞാനും നിങ്ങളും പങ്കാളിത്തമുള്ളവരാണ് അതുകൊണ്ട് യേശുവിൽ വിശ്വസിച്ച് പരസ്നേഹ പ്രവർത്തനങ്ങൾ വഴി എല്ലാ നന്മകളുടെയും ഉറവിടമായ രക്ഷകന്റെ മാർഗ്ഗത്തിൽ മുന്നേറുക അതാണ് ഓരോ ക്രൈസ്തവനും ചുമതല അതാണ് ക്രൈസ്തവ സാക്ഷ്യം. നമ്മുടെ വ്യക്തിപരവും മറ്റ് പ്രവർത്തന രംഗങ്ങളിലും യേശുവിനു സാക്ഷ്യം വഹിക്കാനും സത്യത്തിനു വേണ്ടി നിലകൊള്ളാൻ നമുക്ക് പരിശ്രമിക്കാം. . . . ഈശോയെ കാണുന്നതിനു മുമ്പ് ശിഷ്യന്മാർ ഭയന്ന് ഇരിക്കുകയായിരുന്നു. കാരണം യഹൂദരെ പേടിച്ചു ക്രിസ്തുവിന്റെ ആളാണ് എന്ന് അറിഞ്ഞു കഴിയുമ്പോൾ പീഡനങ്ങൾ സഹിക്കേണ്ടി വരും. പ്രിയമുള്ളവരെ ഇന്നും ക്രിസ്തുവിനെ നാം പ്രാഘോഷിക്കുമ്പോൾ ധാരാളം വെല്ലുവിളികൾ ഉണ്ട്. വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു, സഭ പീഡിപ്പിക്കപ്പെടുന്നു, മറ്റു പല രീതികളിലും "ഹാഗിയ സോഫിയ" അങ്ങനെ ക്രിസ്തീയവിശ്വാസം പീഡിപ്പിക്കപ്പെടുന്നുണ്ട്. . . നാം എപ്പോൾ ക്രിസ്തുവിനെ നമ്മുടെ ഉള്ളിന്റെഉള്ളിൽ കാണുന്നോ, എപ്പോൾ തിരിച്ചറിയുന്നോ അപ്പോൾ മുതൽ നമ്മുടെ ജീവിതത്തിൽ എപ്പോഴും ആനന്ദം ആയിരിക്കും. , വിശ്വാസത്തെക്കുറിച്ച് സംശയം ഉണ്ടായപ്പോൾ തോമാശ്ലീഹ കൂട്ടായ്മയിൽ പങ്കുവെച്ചു. നമ്മുടെ വിശ്വാസ ജീവിതത്തിൽ പല പല സംശയങ്ങൾ ഉണ്ടാകുമ്പോൾ അവയെ ആഴത്തിൽ പഠിക്കുവാനും, ബൈബിൾ വായിക്കുവാനും പണ്ഡിതരുമായി ചർച്ചചെയ്തു ഉത്തരം ഉത്തരം കണ്ടെത്താനും നാം ശ്രമിക്കണം. , . എല്ലാ കൂദാശ കളിലും നാം ഒന്നും കാണുന്നില്ല എല്ലാം വിശ്വാസതലത്തിലാണ്. കൂദാശകളിൽ ഈശോയുടെ സാന്നിധ്യം ഉണ്ട് എന്നു നാം വിശ്വസിക്കുകയാണ്. കൗദാശിക ക്രിസ്തു ദർശനം കാണാൻ നാം ശ്രമിക്കണം. , 👉നമ്മുടെ വിശ്വാസ ജീവിതത്തിൽ സംശയങ്ങൾ തോന്നാറുണ്ടോ? 👉ക്രിസ്തുവിനെ തിരിച്ചറിയാൻ നാം പരിശ്രമിക്കുന്നുണ്ട്? 👉 ക്രിസ്തുവിനു വേണ്ടി പീഡനങ്ങൾ സഹിക്കാൻ നാം തയ്യാറാണോ? 👉 ദൃശ്യമായ അടയാളങ്ങളായ കൂദാശകളിൽ നാം വിശ്വസിക്കുന്നുണ്ടോ? 👉 തോമാശ്ലീഹയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ടത് പോലെ എന്റെ ആഗ്രഹവും ഇഷ്ടവും സങ്കടങ്ങളും അറിയുന്ന ഈശോ എന്റെ ജീവിതത്തിൽ ഒരു ദിവസം ഇടപെടും എന്ന് നാം വിശ്വസിക്കുന്നുണ്ടോ? 👉 ഈശോയുടെ പീഡാനുഭവം ഹൃദയത്തിലേറ്റി ധ്യാനിക്കുന്നുണ്ടോ? . Bro Jacob Nayathuparambil
Archeparchy of Kottayam