🧚♂️🧚♂️🧚♂️✝️🧚♂️🧚♂️🧚♂️
ഈശോയിൽ സ്നേഹം നിറഞ്ഞവരെ, വിശുദ്ധ ലൂക്കായുടെ സുവിശേഷം 14ാം അധ്യായം 15 മുതൽ മുതൽ 24 വരെയുള്ള വാക്യങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തന ഭാഗം. വിരുന്നിന്റെ ഉപമയിലൂടെ ഈശോ അവർക്ക് താക്കീത് നൽകുകയാണ്.
ഒരു വിരുന്നിന് രണ്ടുപ്രാവശ്യം ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. ആദ്യം വിരുന്നിനു മുമ്പ്. മുമ്പ് വിരുന്നിന് വരാം എന്ന് സമ്മതിക്കുന്ന അവർക്കുവേണ്ടി വേണ്ടി മാത്രമേ വിഭവങ്ങൾ ഒരുക്കുകയുള്ളു. വിഭവങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ വിവരം അറിയിച്ചു വീണ്ടും ക്ഷണിക്കും. ഈ സമ്പ്രദായം ദൈവരാജ്യത്തിലേക്കുള്ള ക്ഷണത്തെക്കുറിച്ചും ക്ഷണം തിരസ്കരിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ചും പഠിപ്പിക്കാനായി ഈശോ ഉപയോഗിക്കുന്നു.ഈ ഉപമ ദൈവം ഈശോയിലൂടെ വച്ചുനീട്ടിയ രക്ഷാകര പദ്ധതി നിരസിച്ച ഇസ്രായേൽ കാർക്കുള്ള താക്കീതാണ്.ഇസ്രായേലിലെവരേണ്യ വർഗ്ഗങ്ങൾതിരസ്കൃതർ ആകാൻ കാരണംദൈവത്തിൻറെ ക്ഷണം നിരസിച്ചതാണ്.ക്ഷണിക്കപ്പെട്ടവർ ക്ഷണം നിരസിച്ചെങ്കിലുംഒരുക്കിയ വിരുന്ന് പാഴായി പോകാൻ വിരുന്നു നൽകുന്നവൻ സമ്മതിക്കില്ല. യജമാനൻ തൻറെ വേലക്കാരെ അയച്ച് ഇസ്രായേലിലെദരിദ്ര ഗണങ്ങളെയുംപാർശ്വവത്കൃതരെയുംവിരുന്നിനു ക്ഷണിച്ചു. ക്ഷണം അവർ സന്തോഷത്തോടെ സ്വീകരിച്ചു. അവർ വന്നിട്ടും സ്ഥലം ബാക്കിയുണ്ട് .യജമാനൻസേവകരെ പെരുവഴി കളിലേക്കും അയക്കുകയാണ് അവിടെ കാണുന്നവരെയും വിളിക്കുവാൻ. ഈശോ തന്നെ പറയുന്നുണ്ട് നിങ്ങൾക്ക് മുമ്പ് പാപികളും ചുങ്കക്കാരും വ്യഭിചാരികളും ആയിരിക്കും സ്വർഗ്ഗരാജ്യംഅവകാശം ആക്കുക എന്ന്. പ്രിയമുള്ളവരെ നമ്മുടെ വിളി ജീവിതം എപ്രകാരം എന്ന് നോക്കി കാണുവാൻഈ ഉപമ ആഹ്വാനം ചെയ്യുന്നു.
വിരുന്നിന് വരാമെന്ന് സമ്മതിച്ചവർ ഓരോ ഒഴിവുകൾ പറഞ്ഞു. കൃഷിയും കച്ചവടവും കല്യാണവും ഒക്കെയാണ് ഒഴിവിന് കാരണങ്ങൾ. അവർക്ക് ദൈവരാജ്യത്തെക്കാൾ പ്രധാനം കൃഷിയും കച്ചവടവും, അതായത് സാമ്പത്തികഭദ്രതയെല്ലാമാണ്. മറ്റുചിലർക്ക് ചില ബന്ധങ്ങളാണ് തടസ്സം. എല്ലാവരും ഓരോരോ താൽപര്യങ്ങളുടെ പേരിൽ ഒഴിഞ്ഞുമാറി. യേശുവിനെ നിരസിച്ച ഇസ്രായേൽക്കാർക്കുള്ള താക്കീതാണിത്. ഇസ്രായേലിലെ വരേണ്യ വർഗ്ഗങ്ങൾ തിരസ്കൃതരാകാൻ കാരണം ദൈവത്തിൻറെ ക്ഷണം നിരസിച്ചതും ഈശോയോട് കഠിനമായി പ്രവർത്തിച്ചതുമാണ്. ദൈവരാജ്യം അനുഭവിക്കുവാൻ ദൈവം നൽകുന്ന ക്ഷണം സ്വീകരിക്കണം. ക്ഷണം സ്വീകരിച്ചിട്ട് ഒഴിവുകഴിവുകൾ പറഞ്ഞു പോകാതിരക്കരുത്. പോകാതിരുന്നാലും ഒരുക്കിയ വിരുന്ന് പാഴായി പോകുവാൻ വിരുന്നു നൽകുന്നവൻ സമ്മതിക്കുകയില്ല. അവൻ വേറെ ആളുകളെ വിളിച്ചു കൊടുക്കും. നഷ്ടം വിരുന്നിന് വരാത്തവർക്കാണ്.
ഇസ്രായേലിലെ സമ്പന്ന വിഭാഗം ദൈവരാജ്യത്തിലേക്കുള്ള ക്ഷണം പ്രവാചകർ വഴി സ്വീകരിച്ചെങ്കിലും ഈശോ തയാറായ വിരുന്നിന് ക്ഷണിച്ചപ്പോൾ തിരസ്കരിച്ചു. അതിനാൽ അവർ പ്രവേശിക്കുകയില്ലന്നും ദരിദ്രഗണങ്ങളിൽ നിന്നുള്ളവർ ദൈവരാജ്യം അനുഭവിക്കും എന്ന് ഈശോ വ്യക്തമാക്കുന്നു.
സർഗ്ഗരാജ്യത്തിലേക്ക് വിളി ലഭിച്ചവരായ നമുക്ക് എത്രകണ്ട് വിളിക്ക് ജീവിതത്തിൽ പ്രാധാന്യം നൽകുവാൻ സാധിക്കുന്നു എന്ന് ചിന്തിക്കാം. അധികാരവും സമ്പത്തും ബന്ധങ്ങളും ചില സ്വാർത്ഥ താല്പര്യങ്ങളും നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നുണ്ടോ ? സ്വർഗരാജ്യ വിരുന്നിലേക്ക് ക്ഷണം സ്വീകരിച്ചവരായ നാം ആ വിരുന്നിന് എത്ര മാത്രം ഒരുങ്ങുന്നുണ്ട്. ഇല്ലങ്കിൽ തിരിച്ചറിയാം ഈശോ നൽകിയ മുന്നറിയിപ്പ് ഇന്ന് നമുക്ക് നേരെയും ഉയരുന്നുണ്ട്.
*നമുക്ക്* *ചിന്തിക്കാം*
1. എന്തിനാണ് ഞാൻ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നത്.
2. നിസാരമായ ഒഴിവുകഴിവുകൾ പറഞ്ഞ് ആത്മീയ അഭ്യാസങ്ങളിൽ ഞാൻ വീഴ്ച വരുത്താറുണ്ടോ
3. വിളിക്കപ്പെട്ട ഒരുവനും വിരുന്ന് ആസ്വധിക്കുകയില്ല എന്ന 24-ാം വാക്യം തിരഞ്ഞെടുക്കപ്പെട്ടവനായ എന്നെ അലോസരപ്പെടുത്തി കൂടുതൽ തീഷ്ണതയോടെ വർത്തിക്കുവാൻ വെല്ലുവിളിക്കുന്നുണ്ടോ
Bro Jerin Panthalooparambil
Archeparchy of Tellicherry
Tags:
വചന വിചിന്തനം