സ്വയം ശൂന്യവൽക്കരണത്തിന്റെ ദൈവശാസ്ത്രം ഈശോ പറഞ്ഞുതരുന്ന വചന ഭാഗമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം 12/23-28 ആണ് നമ്മുടെ വചനഭാഗം.
ഈശോ ഇത് ആരോടാണ് പറയുന്നത് എന്ന് ഇവിടെ വ്യക്തമാക്കിയിട്ടില്ല. ആരെയും പ്രത്യേകം ഉദ്ദേശിക്കാതെ ഈ വചന ഭാഗത്ത് ആഴമുള്ള ക്രിസ്തീയ ദൈവശാസ്ത്ര വീക്ഷണം അവതരിപ്പിക്കുകയാണ്.
വചന ത്തിന്റെ ആദ്യഭാഗത്ത് ഗ്രീക്കുകാരുടെ വരവ് തന്റെ മണിക്കൂർ എത്തി കഴിഞ്ഞു എന്ന് അംഗീകരിക്കുന്നതോടൊപ്പം അതിനെ ഒഴിവാക്കാനുള്ള പ്രലോഭനം ഉണ്ടാകുന്ന ഉണ്ടെന്ന്12.27 ൽ സൂചിപ്പിക്കുന്നുണ്ട്.
സമാന്തര സുവിശേഷങ്ങളിൽ ഉള്ളതുപോലെ വ്യക്തമായി അവതരിപ്പിക്കുന്ന ഒരു ഗത്സമേൻ പ്രാർത്ഥന യോഹന്നാനിൽ ഇല്ല. എങ്കിലും പീഡാനുഭവ ത്തിനു മുൻപ് ഈശോ അനുഭവിച്ച വികാരവിചാരങ്ങളുടെ പ്രതിഫലനങ്ങൾ പലയിടങ്ങളിലായി യോഹന്നാൻ സുവിശേഷത്തിൽ കാണാൻ സാധിക്കും.
12.24ൽ ഈശോയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രബോധനമാണ് അടങ്ങിയിരിക്കുന്നത്. നിലത്ത് വീണ് അഴിയുന്ന ഒരു ഗോതമ്പ് മണി ഒരു പുതിയ ചെടിക്ക് ജീവൻ നൽകുന്ന ഉപമയിലൂടെ ആണ് പുതിയ പ്രബോധനം അവിടുന്ന് നൽകുന്നത്. മരണത്തിലൂടെ ജീവൻ പ്രാപിക്കുന്നതിന് പറ്റിയാണ് ഈശോ ഇവിടെ പറയുന്നത്. വിരോധാഭാസമായി തോന്നാവുന്ന ഒരു പ്രസ്താവനയാണ് ഇവിടെ പറയുന്നത്. തന്റെ മരണം അകലെ അല്ലെന്നും ആ മരണം രക്ഷാകരം ആയിരിക്കുമെന്നും അതുവഴി അവിടുന്ന് എല്ലാ മനുഷ്യർക്കും ജീവൻ നൽകുമെന്നും ഈശോ പറഞ്ഞുവയ്ക്കുന്നു. താൻ മരിക്കാതെ ലോകത്തിന് ജീവൻ നൽകാൻ കഴിയുകയില്ല എന്നും തന്നെ അനുഗമിക്കുന്നവർ തന്റെ മരണത്തെയും അനുഗമിക്കണമെന്നും വരുന്ന വചന ഭാഗത്തിലൂടെ അവൻ പറഞ്ഞു വയ്ക്കുന്നു. ഈ ഉദാഹരണത്തിൽ നിന്ന് അടുത്ത വചനഭാഗത്തിലൂടെ ക്രിസ്തീയ രക്തസാക്ഷിത്വത്തിൽലേക്ക് വരികയാണ് സുവിശേഷകൻ. ആദിമ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 12.25 ന്റെ അർത്ഥം അവർ രക്തസാക്ഷിത്വത്തിന് തയ്യാറാണോ അതോ വിശ്വാസത്യാഗം ആണോ അവർ കാംക്ഷിക്കുന്നത് എന്നതായിരുന്നു. തുടർന്നുവരുന്ന വചന ഭാഗത്തിലൂടെ തന്റെ ജീവനെ സ്നേഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തന്റെ ജീവൻ ദ്വേഷിക്കുന്നവൻ നിത്യജീവൻ കാംക്ഷിക്കുന്നു. എന്നും ഈശോ പറഞ്ഞു പഠിപ്പിക്കുന്നു.
തന്നെ അനുഗമിക്കുന്നവർക്ക് നിത്യജീവൻ ആണ് അവൻ വാഗ്ദാനം ചെയ്യുന്നത്.
തുടർന്നുവരുന്ന വചന ഭാഗത്ത് ആത്മാവിൽ അസ്വസ്ഥമാകുന്ന ഈശോയാണ് നാം കാണുക. അസ്വസ്ഥനാകുന്നു ഈശോയെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരം ഉണ്ടാകുന്നതായും നാം കാണുന്നു. പിതാവായ ദൈവത്തിന്റെ അംഗീകാരം ഒരിക്കൽകൂടി പരസ്യമായി ഈശോയ്ക്ക് ലഭിക്കുകയാണ്. അവസാനം പിതാവ് നൽകിയ സഹന ത്തിന്റെ കാസാ അവൻ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.
കലുഷിതമായ ഈ കാലഘട്ടത്തിൽ ക്രിസ്തുശിഷ്യൻ ആയിരിക്കാൻ ക്രിസ്തു നൽകുന്ന പാഠഭാഗം ആണ് ഈ വചനഭാഗം. സ്വയം അഴിഞ്ഞ ഇല്ലാതാകുന്ന ക്രിസ്തുശിഷ്യനെയാണ് ഈശോ ഇവിടെ വിഭാവനം ചെയ്യുന്നത് അനുദിനം സഹനങ്ങൾ ഏറി വരുമ്പോഴും അവനെ അനുഗമിക്കുവാൻ ഇതെല്ലാം അനിവാര്യമാണ് എന്നും ഈ വചനഭാഗതിലൂടെ ഈശോ വീണ്ടും പഠിപ്പിക്കുകയാണ്.
നമുക്ക് ചിന്തിക്കാം, ക്രിസ്തുവിനെ അനുഗമിക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന നമുക്ക് സഹനങ്ങളോട് ഉള്ള മനോഭാവം എപ്രകാരമാണ്?
അവനെ ആണോ നാം യഥാർത്ഥത്തിൽ അനുഗമിക്കുന്നത്?
സഹനങ്ങളിൽ അവനെ ആണോ നാം മഹത്വപ്പെടുത്തുന്നത്.
മറക്കാതിരിക്കാം, മുറിയാൻ മടിക്കുന്ന മുളകമ്പിൽ പിറക്കാതെ പോകുന്ന പുല്ലാംകുഴൽ ഉണ്ട്.
ഉടയാൻ മടിക്കുന്ന കല്ലിൽ പിറക്കാതെ പോകുന്ന ശില്പങ്ങൾ ഉണ്ട്. അഴിയാൻ മടിക്കുന്ന വിത്തിൽ തളിർ ക്കാതെ പോകുന്ന കതിരുകൾ ഉണ്ട്. മുറിയാൻ മടിക്കുന്ന നിന്നിൽ പിറക്കാതെ പോകുന്ന ക്രിസ്തു ഉണ്ട്.
ആമേൻ
Bro Jismon Madathil
Archeparchy of Kottayam