🌹🌹🌹
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.🙏🙏🙏
മിശിഹായിൽ പ്രിയമുള്ള സഹോദരന്മാരെ ഇന്ന് വചന വിചിന്തനത്തിനായി സഭയാകുന്ന അമ്മ നമുക്ക് നൽകിയിരിക്കുന്ന സുവിശേഷഭാഗം വി.മത്തായി 10:37-42 വരെയുള്ള ഭാഗമാണ്. ആദ്യഭാഗത്തിൽ (10:37-39) ഓരോ ക്രിസ്തു ശിഷ്യനും എപ്രകാരമായിരിക്കണം എന്നും രണ്ടാംഭാഗത്തിൽ(10:40-42) ക്രിസ്തു ശിഷ്യരെ സഹായിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.ഈശോയെ കാൾ കൂടുതൽ പ്രാധാന്യം കുടുംബബന്ധങ്ങളും തനിക്കു തന്നെയും കൊടുക്കരുത്.ഈശോയുടെ അടുക്കൽ വരുന്നതുകൊണ്ട് മാത്രം ആരും ശിഷ്യൻ ആവുകയില്ല.സ്വന്തം ജീവനെ തന്നെയും നഷ്ടപ്പെടുത്തണം അവൻറെ ശിഷ്യനാകാൻ.സ്വന്തം ജീവ ന്റെ സുരക്ഷ വിചാര വിഷയമാക്കി ഈശോയുടെ ശിഷ്യനാകാൻ സാധ്യമല്ല.തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ കുറുനരികൾ ക്കുംആകാശപറവകൾ ക്കും ഉള്ളത്ര സുരക്ഷ പോലുമില്ലാതെ കുരിശിലേക്ക് കയറിപ്പോകുന്ന തൻറെ പിന്നാലെ വരാൻ തയ്യാറാകണമെന്ന് എന്ന് ഈശോ മുൻപേ വ്യക്തമാക്കിയിട്ടുണ്ട് (മത്ത 8:19-22).രണ്ടാമതായി സ്വന്തം കുരിശെടുത്ത് കൊണ്ട് തന്നെ അനുഗമിക്കാത്തവനും ശിഷ്യൻ ആകുവാൻ യോഗ്യനല്ല എന്ന് ഈശോ കൂട്ടിച്ചേർക്കുന്നു.അവൻറെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നവർ അവനെപ്പോലെ ദൈവരാജ്യത്തെ പ്രതി തിരസ്കരണവും സഹനവും മരണവുമെല്ലാം ആരംഭംമുതൽ സ്വീകരിക്കാൻ സന്നദ്ധരാകണം.ഇക്കാര്യത്തിൽ ഇതിൽ നാമം ഈശോയോടൊപ്പം നിൽക്കണം.കുരിശ് എന്ന പദം മുൻപ് പറഞ്ഞ സജീവനെ നഷ്ടപ്പെടുത്തുക എന്ന ശൈലിയെ വ്യാഖ്യാനിച്ചു ഉറപ്പിക്കുന്നു.
ഈ വചനഭാഗം ക്രിസ്തുശിഷ്യരായ നമ്മെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.ഓരോ ക്രിസ്തുശിഷ്യൻ റെയും യും ജീവിതം എപ്രകാരമായിരിക്കണം എന്ന് വചനം പഠിപ്പിക്കുന്നു.വിളിച്ചവ നോട് വിശ്വസ്തൻ ആയിരിക്കണം എന്ന് എന്ന വചനം പറഞ്ഞുവയ്ക്കുന്നു. ഗുരുവായ മിശിഹായേക്കാൾ അധികമായി മറ്റാരെയെങ്കിലും സ്നേഹിക്കുന്നവൻ ശിഷ്യ സ്ഥാനത്തിന് യോഗ്യനല്ല എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.അതുപോലെ എപ്രകാരം ഒരു ശിഷ്യൻ തന്നെ അനുഗമി ക്കണമെന്ന് ഈശോ കൂട്ടിച്ചേർക്കുന്നു.ഓരോരുത്തരും തങ്ങളുടേതായ കുരിശുകൾ വഹിച്ചു വേണം അനുഗമിക്കുവാൻ.പ്രിയമുള്ള സഹോദരന്മാരെ നമുക്ക് ചിന്തിക്കാം:ഗുരുവായ ക്രിസ്തുവിനേക്കാൾ അധികമായി മറ്റാർക്കെങ്കിലും എൻറെ ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുത്തിട്ടുണ്ടോ?അതോടൊപ്പം സ്വന്തം കുരിശുകളെ ഏതു മനോഭാവത്തോടെയാണ് ഞാൻ വഹിക്കുന്നത്?
രണ്ടാമത്തെ ഭാഗത്തിൽ(10:40-42) ക്രിസ്തുവിൻറെ എളിയ സഹോദരരെ സഹായിക്കുമ്പോൾ ലഭിക്കുന്ന ഇന്ന് പ്രതിഫലത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇന്നത്തെ ലോകത്തിലേക്ക് നാം കണ്ണോടിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന ഒരു വസ്തുത എല്ലാവരും തന്നെ പ്രതിഫലം ആഗ്രഹിച്ചു ജീവിക്കുന്നവരാണ് എന്നാണ്. ഒരുവനെ ഞാൻ സഹായിച്ചാൽ എന്നാൽ തിരിച്ച് എനിക്ക് എന്തു കിട്ടും?ഈ സാഹചര്യത്തിൽ ഈശോ പറഞ്ഞു വയ്ക്കുകയാണ് ഒരു പാത്രം പച്ചവെള്ളം എങ്കിലും ലും കൊടുക്കുന്നവർക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല എന്ന്.എന്നാൽ പ്രതിഫലം പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്ന തിരുവചനം കൂടി നമുക്ക് മനസ്സിൽ സൂക്ഷിക്കാം. പ്രിയമുള്ളവരെ നമുക്ക് ചുറ്റും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യുന്നതിൽ എത്രമാത്രം താത്പര്യമുള്ളവരാണ് നാം? മറ്റൊരുവനെ സഹായിക്കാൻ ലഭിക്കുന്ന ഓരോ അവസരവും ഫല പ്രദമായി നാം വിനിയോഗിക്കുന്നുണ്ടോ?
നമുക്ക് പ്രാർത്ഥിക്കാം:ഈശോയെ നിന്നെ അനുഗമിക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന എനിക്ക് എൻറെ ജീവിതത്തിൽ പ്രഥമസ്ഥാനം നിനക്കു നൽകുവാൻ എന്നെ സഹായിക്കണമേ.കുരിശുകളെ സന്തോഷത്തോടെ വഹിച്ച് നിന്നെ അനുഗമിക്കുവാനും അങ്ങനെ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി നിന്നൽ ജീവൻ കണ്ടെത്തുവാനുംഎന്നെ അനുഗ്രഹിക്കണമേ. ആമേൻ
Bro Jibin Vattamkattel
Archeparchy of Tellicherry