ഇന്നത്തെ നമ്മുടെ ധ്യാന വിഷയം വി മര്‍ക്കോസിന്റെ സുവിശേഷം 1 ാം അധ്യായം 29 മുതൽ 32 വരെയുളള വാചകങ്ങളാണ്.
സമാന്തര സുവിശേഷങ്ങളിൽ എല്ലാം പ്രതിപാദിക്കുന്ന സംഭവം ആണിത്. പുതുതായി വിവാഹം ചെയ്ത ദമ്പതികൾക്ക് സ്വയംപര്യാപ്തത വരുന്നതുവരെ അവർ മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. കുട്ടികൾ ചെറുപ്പത്തില്‍ ആയിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ മരിച്ചിരിക്കാ൦ അപ്പോൾ മക്കള്‍ തന്നെ വിവാഹ ശേഷവും ആ കുടുംബത്തെ പിന്നീടു൦ സംരക്ഷിക്കു൦. അങ്ങനെ ആയിരിക്കാം പത്രോസിന്റെ കാര്യവും. കൈക്ക് പിടിച്ചു എഴുന്നേൽപ്പിച്ചു- മാര്‍ക്കോസ് ഈ പദം പിന്നിട് ഉപയോഗിക്കുന്നത് ഈശോ യുടെ ഉയിര്‍പ്പുമായി ബന്ധപ്പെടുത്തി ആണ്. ആദിമ സഭ ഈ അല്‍ഭുതത്തെ കണ്ടത് ഈശോ യുടെ മരണവും ഉത്ഥാനവു൦ വഴിയായി മനുഷ്യകുല൦ പ്രാപിക്കാനിരിക്കുന്ന ഉത്ഥാനത്തിലേക്ക് വെളിച്ചം കാട്ടുന്ന ഒരു അല്‍ഭുതം ആയിട്ടാണ്. അവൾ അവരെ ശുശ്രൂഷിച്ചു. ഇത് സൂചിപ്പിക്കുന്നത് അവളുടെ രോഗത്തിൽ നിന്നുള്ള പരിപൂര്‍ണമായ മുക്തിയാണ്. ഈശോയാൽ രക്ഷിക്കപെട്ടവർ എങ്ങനെ ആയിരിക്കണം എന്നും ഇത് കാണിച്ച് തരുന്നുണ്ട്.
സ്നേഹമുള്ളവരെ
സുവിശേഷത്തിന്റെ വെളിച്ചത്തിൽ വേണം ക്രിസ്ത്യാനികൾ അനുദിനം ജീവിക്കാൻ. പ്രാർത്ഥനയിൽ നിന്ന് പ്രവൃത്തിയിലേക്കു ഇറങ്ങുന്ന ഈശോയെ ആണ് നമുക്ക് കാണാന്‍ കഴിയുക. പഴയ നിയമത്തിലെ പോലെ മറ്റുള്ളവരിൽ നിന്ന് അകന്ന് ഇരിക്കുന്നത് അല്ല വിശുദ്ധിയും മാതൃകയും. മറിച്ച് കരുണയുടെ മനോഭാവത്തോടെ മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതാണ് മാതൃകാപര൦. നമ്മുടെ ആധ്യാത്മികതയും പ്രാർത്ഥനയു൦ നീതിയുള്ള ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നതാകണ൦. ഈശോയെ കണ്ടുമുട്ടി കഴിഞ്ഞും പഴയ ജീവിതം തുടര്‍ന്നു പോകരുത് എന്ന് ഈ സുവിശേഷ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പഴയതിൽ നിന്ന് പുതുജീവനിലേക്ക് കടന്നുവന്ന പത്രോസിന്റെ അമ്മായിയമ്മയെ പോലെ പുതിയ ഉണർവ്വോടെ ദൈവത്തെയും നമ്മുടെ സഹോദരങ്ങളെയു൦ ശുശ്രൂഷിക്കാൻ നമുക്ക് പരിശ്രമിക്കാം..
നമുക്ക് ചിന്തിക്കാം
നമ്മുടെ ബലിയർപ്പണവു൦ പ്രാർത്ഥനകളു൦ നമ്മുടെ സഹോദരർക്ക് വേണ്ടി പ്രവർത്തിക്കാൻ നമുക്ക് പ്രചോദനം ആകുന്നുണ്ടോ?
ഉത്ഥാനചൈതന്യത്തിലാണോ നമ്മൾ ജീവിക്കുന്നത്.?
Bro Joseph Ponnattil
Good Shepherd Major Seminary
Kunnoth