...... 💒.... ✝️✝️✝️....💒 .....
ജീവന്റെ അപ്പത്തെ കുറിച്ചുള്ള വെക്തമായ പഠിപ്പിക്കൽ അടങ്ങുന്ന യോഹന്നാൻ സുവിശേഷം ആറാം അധ്യായം നാം ഇൗ ദിവസങ്ങളിൽ ധ്യാനിക്ക ആയിരുന്നല്ലോ.ഇതിന്റെ തുടർച്ച തന്നെയാണ് ഇന്നും നമ്മുടെ ധ്യാനചിന്ത..
....യോഹന്നാൻ 6: 45 - 50 ....
ജീവന്റെ അപ്പം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദൈവ വചനമായ ഈശോയെ തന്നെ യാണ്.ഇവിടെ പ്രത്യുത്തരം ആയി ഈശോ ആവശ്യപ്പെടുന്നത് വിശ്വാസമാണ്.വിശ്വാസത്തിന്റെ പ്രാധാന്യം നാൽപ്പത്തി ഏഴാം വാക്യത്തിൽ ഈശോ ഉറപ്പിച്ച് പറയുന്നുണ്ട് : " സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു,വിശ്വസിക്കുന്ന വനു നിത്യജീവൻ ഉണ്ട് ".പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകണം എന്നതാണ് പിതാവിന്റെ ഇഷ്ടം.ഇവിടെ പൂർത്തിയാക്ക പെടുന്നു എന്ന് പറയുന്ന പ്രവചനം ദൈവത്താൽ പഠിപ്പിക്കപ്പെടുന്നതിനെ കുറിച്ചാണ് : " കർത്താവ് നിൻറെ പുത്രരെ പഠിപ്പിക്കും അവർ ശ്രേയസ് ആർജിക്കും " എന്ന പ്രവചന ത്തെ (ഏശ : 54:13 - യോഹ :6 : 45 ) ചൂണ്ടിക്കാണിച്ചു കൊണ്ട് ഈശോയുടെ പ്രബോധന ത്തിലൂടെ പിതാവ് തന്നെയാണ് പഠിപ്പിക്കുന്നത് എന്ന് അവിടുന്ന് വ്യക്തമാക്കുന്നു.ദൈവത്തിലുള്ള വിശ്വാസത്തിൽ വളരുന്തോറും ദൈവീക ജ്ഞാനതിലും വളർച്ച പ്രാപിക്കുന്നു.ഇവിടെ ജീവന്റെ അപ്പമായി ഈശോ സ്വയം അവതരിപ്പിക്കുമ്പോൾ, താൻ ദൈവത്തെ വെളിപ്പെടുത്തുന്ന വചനമാണെന്നും,തന്നെ സ്വീകരിക്കുന്നവർ ക്കാണ് ജീവൻ ലഭിക്കുന്നത് എന്നും അവിടുന്ന് നമ്മെ അനുസ്മരിപ്പിക്കുന്നു.
മന്നായെക്കുറിച്ചുളള പരാമർശത്തിൽ പരിശുദ്ധ കുർബാന എന്ന യാഥാർഥ്യം അന്തർലീനമാണ് (6:49).കത്തോലിക്കാ സഭയുടെ മധബോധന ഗ്രന്ഥം പറയുന്നതുപോലെ വിശുദ്ധ കുർബാന സ്വീകരിക്കുന്ന നാം ഓരോരുത്തരും മിശിഹായുടെ ജീവൻ നൽകാൻ കഴിയുന്ന അപ്പമായി,സന്തോഷം നൽകാൻ കഴിയുന്ന അപ്പമായി, സമാധാനം നൽകാൻ കഴിയുന്ന അപ്പമായി മാറണം.ഈശോയെ സ്വീകരിക്കാൻ അണയുന്ന നമുക്ക് ആത്മാർത്ഥമായി നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാം.അവിടുത്തെ തിരുശരീര രക്തങ്ങൾ ഹൃദയ നൈർമല്യ ത്തോടെ പാപങ്ങളും കടങ്ങളും ഏറ്റു പറഞ്ഞു നാം ഉൾകൊള്ളുബോൾ അവിടുന്ന് നമ്മിൽ വസമക്കും.ഈശോ സ്വയം മന്നിൽ അവതരിച്ച പോലെ ഇന്ന് നമ്മോടൊപ്പം ലോകത്തിലേക്ക് നമ്മെ കൈ പിടിച്ചുകൊണ്ട് അവൻ ഇറങ്ങി വരുകയാണ്.ഇൗ ഒരു അവബോധത്തോടെ നമുക്ക് വിശുദ്ധ കുർബാനയെ വിശ്വാസത്തിന്റെ മഹത്തമായ കൂദാശ യെ സമീപിക്കാം.
അതിനാൽ അപരനിലേക്ക് ജീവൻ പകർന്ന് അദൃശ്യൻ ആയ ദൈവത്തെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് ദൃശ്യമാ ക്കാൻ നമുക്ക് ആത്മാർത്ഥമായി ആഗ്രഹിച്ച് പ്രാർത്ഥിക്കാം.അതോടൊപ്പം ലോകത്തിന്റെ ഇൗ പ്രത്യേക സാഹചര്യത്തിൽ ആനേകർ വിശ്വാസത്തിനായി, വിശുദ്ധ കുർബാന സ്വീകരിക്കുന്ന തിനായി ദഹിക്കുന്നുണ്ട്.അവർക്ക് ഓരോരുത്തർക്കും വേണ്ടി ആവട്ടെ നമ്മുടെ ഓരോ വിശുദ്ധ കുർബാന യും കുർബാന സ്വീകരണവും.....
💐💐💐💐💐💐💐💐💐
🙏🏻🙏🏻എന്റെ അമ്മേ എന്റെ അശ്രയമേ🙏🏻🙏🏻
Bro. mamalasseril tom jose
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം