Mk 5: 25-34
ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ. നാളത്തെ നമ്മുടെ വിചിന്തനത്തിനായി സഭാ മാതാവ് നമ്മുക്ക് നൽകിയിരിക്കുന്നത് വിശുദ്ധ മർക്കോസിന്റെ സുവിശേഷം 5-ാം അദ്ധ്യായം 25 മുതൽ 34 വരെയുള്ള വാക്ക്യങള് ആണ്. ജായ്റോസിന്റെ ഭവനത്തിലേക്കുള്ള യാത്രക്കിടയിലാണ് രക്തസ്രാവക്കാരി സ്ത്രിയെ ഈശോ സുഖപ്പടൂത്തുന്ന സംഭവം വിവരിക്കുന്നത്. രക്തസ്രാവക്കാരി സ്ത്രി ലേവ്യർ 15: 25-30 അനുസരിച്ച് അശുദ്ധയാണ്. അവളുടെ ദൈന്യതയുടെ ആഴം 26-ആം വാക്യം വരച്ചുക്കാട്ടുന്നു."വളരെ കഷ്ടപ്പട്ടു", "പല വൈദ്യന്മാരുടെ അടുത്തുപോയി", കൈവശമുള്ളതെല്ലാം ചെലവഴിച്ചു സ്ഥിതി കൂടുതൽ മോശമായി. നല്ല സമ്പതികസ്തിതി ഉണ്ടായിരൂന്നവരാണ് അക്കാലത്ത് വൈദ്യന്മാരുടെ അടുത്ത്പൊയിരുന്ന്ത്. എന്നതിനാൽ ഈ സ്ത്രീ സമ്പന്നയായിരുന്നിരിക്ക്ണം. എന്നാൽ ഈശോയുടെ അടുത്തെത്തുമ്പൊള്‍ അവൾ ശാരീരികമായി രോഗിണിയും, അനുഷ്ട്ടാനപരമായി അശുദ്ധയും സാമ്പത്തികപരമായി പാപ്പരുമായിരുന്നു. വസ്ത്രത്തിലുള്ള സ്പർശനം കൊണ്ടുതന്നെ സുഖം പ്രാപിക്കാന്മാത്രം രോഗസൗഖ്യശക്തി നിറഞ്ഞു തുളുമ്പി നിൽക്കുന്ന വ്യക്തിയായിട്ടാണ് അവള് ഈശോയെ കണ്ടത്. ഈശോ തന്റെ വീട്ടിൽ വന്ന് കുട്ടിയുടെമേൽ കൈകള്‍ വയ്ക്കണമെന്ന് ജായ്റോസ് വിചാരിച്ചെങ്കിൽ താന്ചെന്ന് അവന്റെ വസ്ത്രതിൽ സ്പർശിച്ചാൽ മതിയെന്നാണ് ഈ സ്ത്രീ വിചാരിച്ചിരുന്നത്. 29-ാംവാക്ക്യത്തിൽ നാം കാണുന്നു ഈശോ പ്രത്യേകിച്ചൊന്നും ചെയ്യുകയോ, പറയുകയോ ചെയ്യാതെതന്നെ അവള് ഉടനടി പൂർണ്ണസംഖ്യം പ്രാപിക്കുന്നു. ഇത് അവളെ അതുവരെ ചികിത്സിച്ച് അവളുടെ സ്ഥിതി വാഷളാക്കിയ ഭിഷഗ്വരന്മരും ഈശോയും തമ്മിലുള്ള വ്യത്യാസം തുറന്നു കാണിക്കുന്നു. ആരാണ് തന്റെ വസ്ത്രത്തിൽ സ്പർശിച്ചതെന്ന ഈശോയുടെ ചോദ്യം അനുചിതമാണെന്ന് ശിഷ്യന്മാർ കരുതി. എന്നാൽ തിക്കിത്തിരക്കുന്ന ജനക്കുട്ടത്തിനിടയിൽ വിശ്വാസംസ്പുരിക്കുന്ന മുഖമാണ് ഈശോ അനേഷിക്കുന്നത്. തന്റെ സൗഖ്യപ്രാപ്തി സ്വശരീരത്തിൽ അവൾ അനുഭവിച്ചപ്പോള്‍ തന്റെ മുന്നിൽ നിൽക്കുന്നവന്റെ ശക്തിയും മഹത്വവും അവള് നേരിട്ടറിയുകയായിരുന്നു. മനുഷ്യന്12 വർഷം കൊണ്ട് സാധിക്കാതിരുന്ന കാര്യം വിശ്വാസം വഴി ഒറ്റ നിമിഷം കൊണ്ട് സാധിക്കുന്നു. ഈശോ അവളെ മനസ്സിലാക്കിയപ്പോൾ മകളെ എന്നാണ് അവളെ അഭിസംഭോബോധന ചെയുന്നത്. അവളുടെ വിശ്വാസം അവളെ ഈശോയുടെ കുടുംബത്തിലെ അംഗമാക്കി മാറ്റി. "വ്യാധിയിൽ നിന്ന് വിമുക്തയയിരിക്കുക" എന്നു പറയുന്നതിലൂടെ അവള്‍ക്കു ലഭിച്ചിരിക്കുന്ന സൗഖ്യം താൽക്കാലികമല്ല പൂർണ്ണമായ സൗഖ്യമാണ് എന്ന് ഈശോ അവള്‍ക്ക് ഉറപ്പു നൽകുന്നു. ഈ കാലഘട്ടത്തിൽ ഈ വചനഭഗത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഇതിനു ഒത്തിരി പ്രസക്തിയുണ്ടെന്നു നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം ഇന്ന് പലരും തങ്ങളുടെ വിശ്വാസത്തെ കേവലം ഭൗതികതാൽപ്പര്യങള്ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അതു മാത്രമല്ല എന്നെ സുഖപ്പടൂത്താന് ദെെവത്തിന് മത്രമേ സാധിക്കൂ എന്നറിഞിട്ടുക്കൂടി അവനിൽ നിന്ന് ഒാടിമാറാന് ശ്രമിക്കുന്നവരാണ് നാം ഒാരോരുത്തരും. ഒരു വെെദികനാകാന് വിളിക്കപ്പെട്ട നമ്മെ സംബന്ധിച്ച് സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരെ തിരിച്ചറിയാന്‍ സാധിക്കണം. ഈശോ രക്തസ്രാവക്കാരി സ്ത്രിയെ ആ ജനക്കൂട്ടത്തിനിട്ടയിൽ കണ്ടെത്തിയതുപ്പോലെ.
ഇവിടെയാണ് വി.യാക്കോബ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നതു"പ്രവർത്തിക്കൂടാതെയുള്ള വിശ്വാസം നിർജ്ജിവാമാണെന്ന്". ഈ വചനഭാഗത്തിൽ രക്തസ്രാവക്കാരിക്കു ഈശോയിലുള്ള വിശ്വാസമെന്നത് ഇതായിരുന്നു. അവന്റെ വസ്ത്രത്തിൽ താൻ സ്പർശിച്ചാൽ താൻ തീർച്ചയായും സുഖമാക്കപ്പെടും അതിനായി അവൾ ജനക്കൂട്ടത്തിനിട്ടയിലൂടെ സഞ്ചരിച്ച് ഈശോയിൽ നിന്ന് രോഗശാന്തി സ്വന്തമാക്കുന്നു.
നമ്മുക്ക് ചിന്തിക്കാം
1 ഈ കോവിടു കാലത്തിൽ എത്രമാത്രം എന്റെ വിശ്വാസത്തെ മുറുകെ പിടിക്കാന്‍ എനിക്കു സാധിക്കുന്നു?
2 ഈ കാലഘട്ടത്തിൽ എങ്ങനെയാണ് വിശ്വാസത്തിനെതിരായിട്ടുള്ള വെല്ലുവിളികളെ നേരിടാന്‍ എനിക്കു സാധിക്കുന്നത്?
3 ദെെവാലയത്തിൽ പൊയില്ലെങിലും നമ്മുക്ക് സുഖമായി ജീവിക്കാം എന്നുപറയുന്ന ലോകത്തിന്റെ നശ്വരതയിലേക്ക് എന്റെ വിശ്വാസം വീണുപോയിട്ടുണ്ടോ?
നമ്മുക്ക് പ്രാർത്ഥിക്കാം,
നല്ല ഈശോയെ, രക്തസ്രാവക്കാരി സ്ത്രിക്കു അങ്ങിലുള്ള ആഴമായ വിശ്വാസം രോഗശാന്തി നൽകിയതുപോലെ ഈ ലോകത്തിൽ ജീവിക്കുന്ന എനിക്കും ഏതു പ്രത്യേകസാഹചര്യത്തിൽപ്പോലും അങ്ങിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടു നിത്യജീവൻ സ്വന്തമാക്കാന്‍ സാധിക്കണമേ.
ആമ്മേൻ..
Bro. Varavukalayil Varghese ( justine) varavujustin@gmail.com