ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയമുള്ളവരെ ഇന്നത്തെ നമ്മുടെ വിചിന്തനത്തിനായി സഭാ മാതാവ് നമുക്ക് തന്നിരിക്കുന്ന സുവിശേഷഭാഗം വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം 39 മുതൽ 42 വരെയുള്ള വാക്യങ്ങൾ ആണ്.
ഈശോയുമായുള്ള കണ്ടുമുട്ടലനുശേഷം
സമരിയക്കാരി സ്ത്രീ
തിരിച്ച് തന്റെ നാട്ടിൽ ചെന്ന് ഈശോയ്ക്ക് സാക്ഷ്യം നൽകുന്നതിനെക്കുറിച്ചും,
ഈശോയെ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന രംഗവും തുടർന്ന് ഈശോ ആ നാട്ടുകാരായ സമരക്കാരോട് സംസാരിക്കുകയും, അവർ ഈശോയിൽ വിശ്വസിക്കുകയും ചെയ്യുന്ന ഭാഗമാണ് നമ്മുടെ വിചിന്തനഭാഗം.
ഇവിടെ പ്രേക്ഷിത പ്രവർത്തനത്തിന്റെ
അടിസ്ഥാനതത്വങ്ങൾ ഈശോ പഠിപ്പിക്കുകയാണ്. സമരിയാക്കാരിയുടെ പ്രേക്ഷിത പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് ഈശോയെ പഠിപ്പിക്കുന്നത്. പ്രേഷിത പ്രവർത്തനത്തിനുള്ള സാധ്യത എപ്പോഴുമുണ്ട് എന്ന സൂചനയും ഇവിടെയുണ്ട്. പ്രേഷിതപ്രവർത്തനം നിരന്തരം തുടരുന്ന ഒരു പ്രവർത്തനമാണ്. വിതയ്ക്കുന്നത് ഒരുവൻ കൊയ്യുന്നത് മറ്റൊരുവൻ എന്നുള്ള തത്വം യാഥാർഥ്യമായി കൊണ്ടിരിക്കും. അതുപോലെതന്നെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് സന്തോഷിക്കുകയും ചെയ്യുന്നു. പ്രേഷിതപ്രവർത്തനം എപ്പോഴും ദൈവത്തിൻറെ പ്രവർത്തനമാണ്. മനുഷ്യരെല്ലാവരും ദൈവത്തിൻറെ ഉപകരണങ്ങളാണ്. പ്രേക്ഷിത ത്തിൻറെ ഫലം നിത്യജീവൻ ആണ്.
അത് പ്രേഷിത പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ എല്ലാം സ്വന്തമാക്കുന്നു.
ദൈവവും മനുഷ്യനും തമ്മിലുള്ള കണ്ടുമുട്ടൽ എത്രമാത്രം അത്ഭുതാവഹമാണ് എന്ന് നമുക്ക് തെളിയിച്ചിരുന്നു ഈ വചനഭാഗം.
1. ദൈവത്തെ കണ്ടുമുട്ടുന്നവർ ദൈവത്തോടൊത്ത് വസിക്കണം എന്ന് നാല്പതാമത്തെ വാക്യം നമ്മളെ പഠിപ്പിക്കുന്നുണ്ട് "തങ്ങളോടൊത്തു വസിക്കണം എന്ന് അവർ അവനോട് അപേക്ഷിക്കുകയും അവൻ രണ്ടു ദിവസം അവരുടെ കൂടെ താമസിക്കുകയും ചെയ്തു." പ്രിയമുള്ളവരെ ദൈവവുമായുള്ള സഹവാസത്തിന് മനുഷ്യൻ മുന്നോട്ടുപോകണമെന്ന് ഈ വചനഭാഗം നമ്മെ പഠിപ്പിക്കുന്നുണ്ട്.
2. "പലരും അവനിൽ വിശ്വസിച്ചു" ദൈവത്തിൽ വിശ്വസിക്കുക. കൂടെ വസിക്കുന്ന ദൈവത്തിൽ വിശ്വസിക്കാൻ ഈ വചനം നമ്മളെ ഉദ്ബോധിപ്പിക്കുന്നു.
3. നാല്പത്തി രണ്ടാമത്തെ വാക്യം നമ്മളെ ഒരുപാട് ചിന്തിപിക്കുന്ന ഉണ്ട് "അവർ ആ സ്ത്രീയോടു പറഞ്ഞു ഇനി മേലിൽ ഞങ്ങൾ വിശ്വസിക്കുന്നത് നിൻറെ വാക്കുകൾ മൂലം അല്ല, കാരണം ഞങ്ങൾ നേരിട്ട് ശ്രവിക്കുകയും ഇവനാ ണ് യഥാർത്ഥത്തിൽ ലോക രക്ഷകൻ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു."
പ്രിയമുള്ളവരെ കൂടെ വസിക്കുന്ന ദൈവം. ആ ദൈവതിൽ വിശ്വസിച്ച്, അവനെ വ്യക്തിപരമായി അനുഭവിച്, ലോകത്തിന് സാക്ഷിയം നൽകുക, ഒരു പ്രേക്ഷിതൻ ആയി ജീവിക്കുക എന്നതാണ് ഈ വചനഭാഗങ്ങൾ നമ്മളോട് പറഞ്ഞു തരുന്നത്.
ദൈവവുമായുള്ള യഥാർത്ഥമായ കണ്ടുമുട്ടൽ മിശിഹാ അനുഭവം പങ്കു വയ്ക്കാനുള്ള തീവ്രമായ ആഗ്രഹത്തിലേ ക് ഒരുവനെ നയിക്കും. പ്രിയമുള്ളവരെ നമ്മൾ വായിച്ചതും കേട്ടതുമായ വിശുദ്ധർ, രക്തസാക്ഷികൾ ഇവരെല്ലാം ഈശോയെപ്രതി ആവേശത്താൽ തങ്ങളുടെ ജീവിതം സമർപ്പിച്ചതാണ്. തങ്ങളുടെ ചോരയും നീരും ഈശോയ്ക്ക് വേണ്ടി വേയം ചെയ്തവരാണ്.ഈശോയ്ക്ക് വേണ്ടി രാപ്പകൽ പണിയെടുത്ത് പൗലോസ് ശ്ലീഹാ താൻ അനുഭവിച്ച വേദനകളും കഷ്ടപ്പാടുകളും എല്ലാം എണ്ണിയെണ്ണി പറയുന്നുണ്ട്. അതുപോലെതന്നെ മത മർദ്ദനതിന്റെ കാലഘട്ടത്തിൽ നീറോടെ പൂന്തോട്ടത്തിൽ പന്തങ്ങളായി കുത്തപ്പെട്ട വിശുദ്ധ ക്രിസ്ത്യാനികൾ ഈശോയോടുള്ള ആവേശത്താൽ
തങ്ങളുടെ ജീവിതം മരണത്തിനു വിട്ടു കൊടുക്കുകയാണ് ചെയ്തത്.
നമുക്കും ചിന്തിക്കാം ഞാനെൻറെ ഈശോയിൽ വിശ്വസിക്കുന്നുണ്ടോ? അവൻറെ കൂടെ വസിക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ? കൂടെ വസിക്കുന്ന ദൈവതിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ? വിശ്വസിക്കുന്ന ദൈവത്തെ ഞാൻ പ്രഘോഷിക്കുന്നുണ്ടോ? ദൈവത്തിൽ വിശ്വസിക്കുന്ന ഞാൻ സ്വയം മറ്റൊരു ക്രിസ്തുവായി തിരുവാൻ ശ്രമിക്കുന്നുണ്ടോ?
ഈ ദിവസം നമുക്കും ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കാം ദൈവമേ എൻറെ കൂടെ വസിക്കണമേ, നിന്നെ വിശ്വസിക്കാൻ എനിക്ക് സാധിക്കണം.
നിന്നിൽ വിശ്വസിച്ച് നിൻറെ സുവിശേഷവും ജീവിതവും ലോകം മുഴുവനും പ്രഘോഷിക്കാൻ എന്റ്റെ ജീവിതത്തിലൂടെ സാധ്യമാകണം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
ഞാനെൻറെ ഈശോയിൽ വിശ്വസിക്കുന്നുണ്ടോ, സ്നേഹിക്കുനുണ്ടോ? അവനു സാക്ഷ്യം നൽകുന്നത് എൻറെ വ്യക്തിപരമായ അനുഭവത്തിൽ നിന്നും ആണോ?
സ്വയം സാക്ഷ്യം നൽകി കൂടെ വസിക്കുന്ന ദൈവവുമായി വ്യക്തിപരമായ ബന്ധം ആവിഷ്കരിച് മറ്റുള്ളവർക്ക് സാക്ഷ്യപ്പെടുത്തി കൊടുക്കുക, പ്രഘോഷിക്കുക എന്നതാണ് ഇന്ന് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.....
Bro Joseph Puthumana.
Good Shepherd Major Seminary
Kunnoth