🙏🙏🕯️🕯️💒🕯️🕯️🙏🙏
ഈശോ മിശിഹായിൽ സ്നേഹം നിറഞ്ഞ വരെ,
ഇന്ന് ശ്ലീഹാക്കാലം മൂന്നാം ഞായർ. തിരുസഭ വിചിന്തിനത്തിനായി നൽകുന്നത് ലൂക്കാ 10: 25 - 37 ആണ്.
1. നിയമപഠിതൻ ഈശോയോട് ചോദിക്കുകയാണ് *നിത്യജീവൻ* *അവകാശമാക്കാൻ* *ഞാൻ* *എന്ത്* *ചെയ്യണം* ( 25 ) നിയമ ഗ്രന്ഥവും പ്രവചനങ്ങളും അറിയാമെന്ന് സ്വയം കരുതിയിരുന്നവരാണ് നിയമപഠിതർ. ആ നിയമപഠിതൻ ചോദ്യം ഉന്നയിക്കുന്നത് അറിയാനുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് ഈശോയെ പരീക്ഷിക്കാൻ വേണ്ടിയായിരുന്നു. 26, 27 വാക്യങ്ങൾ വായിക്കുമ്പോൾ നമുക്ക് മനസിലാകും വി.ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ് എന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. അദ്ദേഹത്തിന് അറിയേണ്ടത് ഈ പ്രവാചകൻ എന്ത് ഉത്തരം നല്കുന്നു എന്നാണ്. അഹന്ത പലപ്പോഴും മറ്റുള്ളവരെ ചെറുതായി കാണാൻ പ്രേരിപ്പിക്കും. നമുക്ക് ചിന്തിക്കാം എത്രമാത്രം ഹൃദയപരമാർത്ഥതയോടെയാണ് നാം ക്രിസ്തുവിനെയും മറ്റുള്ളവരെയും സമീപിക്കുന്നത്. മുൻവിധികളും കപടതകളും ഒഴിവാക്കി എളിമയോടും ഹൃദയപരമാർത്ഥതയോടും കൂടെ കട്ടെ നമ്മുടെ എല്ലാ സമീപനങ്ങളും.
2. ആരാണ് അയൽക്കാരൻ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് ഈശോ നല്ല സമരിയക്കാരന്റെ ഉപമ വിവരിക്കുന്നത്.
ഒരുവൻ ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.....(30). ജറീക്കോ സമൂദ്ര നിരപ്പിൽ നിന്ന് 700 അടി താഴ്ചയിലും ജറുസലേം 2500 അടി ഉയർച്ചയിലും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ്. ആത്മീയമായി വിലയിരുത്തിയാലും ഇത് ശരിയാണ്. ജറുസലേം ദൈവസാന്നിധ്യത്തിന്റെ നഗരവും രക്ഷാകേന്ദ്രവുമാണ്. ജറീക്കോയാകട്ടെ കച്ചവടകേന്ദ്രവും ഭൗതികസമൃതിയുടെ ദേശവുമാണ്. ദൈവത്തിൽ നിന്നകന്ന് ഭൗതികതയിലേക്ക് സഞ്ചരിക്കുന്ന എല്ലാ മനുഷ്യരെയും പ്രതിനിധീകരിക്കുകയാണ് ഈ മനുഷ്യൻ.
*3. ഒരു* *പുരോഹിതൻ* *ആ* *വഴിയേ* *വന്നു* . *അവനെ* *കണ്ട്* *മറുവശത്തുകൂടി* *പോയി* . *അതുപോലെ* *തന്നെ* *ലേവായനും* (31, 32)പുരോഹിതനും ലേവായനും യഹൂദമത canത്തിന്റെ പ്രേതീകങ്ങളാണ്. അശുദ്ധമായിത്തീർന്ന്, ദൈവത്തിന് അപ്രീതികരമായി തീരാതിരിക്കാനാണ് അവർ വഴിമാറി പോയത്ഇവിടെ ഈശോ ചിലതെല്ലാം തിരുത്തുകയാണ്. എന്താണ് ദൈവത്തിന് പ്രീതികരം എന്ന് ഈശോ ആധികാരികമായി പഠിപ്പിക്കുന്നു. ദൈവത്തെ സേവിക്കാനുള്ള മാർഗം അപരന്റെ വേദനയിലേക്കിറങ്ങുകയാണ് എന്ന് ഈശോ നമ്മുക്ക് പറഞ്ഞു തരുന്നു. ഈ ലോക്ക് ഡൌൺ കാലം, ഒറ്റപെടലിന്റെയും ദാരിദ്ര്യത്തിന്റെയും ആത്മീയശുശ്രുഷകളുടെയും അഭാവത്തിന്റെ കാലം അപരന്റെ വേദനകളിലേക്കിറങ്ങാനുള്ള അവസരത്തെ നഷ്ടപെടുത്താതിരിക്കാം.
*4.സമരിയക്കാരന്റെ* *പ്രവർത്തികൾ* (33-35) സമരിയക്കാരൻ വേര്തിരിവുകളെക്കുറിച്ചു ചിന്തിച്ചില്ല. ചരിത്രം സമ്മാനിച്ച മുറിവുകളെ സ്നേഹം കൊണ്ട് ഇല്ലാതാക്കി. നാം വിളിക്കപ്പെട്ടിരിക്കുന്നത് അപരന്റെ വേദനകളിൽ മാറിനിൽക്കാനല്ല, ഇറങ്ങി ചെല്ലാനാണ്. നമ്മെ തടസപ്പെടുത്തുന്ന ചില വേലിക്കെട്ടുകൾ ഉണ്ടാവാം. ചില ന്യായവാദങ്ങൾ ഒഴിവുകക്കായി നിരത്താനുമുണ്ടാവാം സ്നേഹം കൊണ്ട് നമ്മുക്ക് അവയെ മറികടക്കാനാവണം.
*സഭാപിതാക്കന്മരുടെ ചില വ്യാഖ്യാനങ്ങൾ ചുവടെ ചേർക്കുന്നു.
1. *വി . *അഗസ്റ്റിൻ** : "നല്ല സമരിയക്കാരൻ ഈശോ ആണ്. വീഞ്ഞും എണ്ണയും കൂദാശകളും, സത്രം സഭയും ." മാനവരാശിക്ക് മുറിവിനു സൗഖ്യമേകുന്നതാണ് വചനവും കൂദാശകളും. സഭ ഇന്നും അവ നൽകികൊണ്ട് സൗഖ്യദായകമായ ശുശ്രുഷ തുടരുകയാണ്.
2. *വി*.* *അൻസലേം* : അർദ്ധപ്രാണനായി കിടക്കുന്ന മനുഷ്യൻ:ആദി പാപം മൂലം ആത്മാവ് മുറിപ്പെട്ട മനുഷ്യരുടെ പ്രതീകമാണ്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രമനുസരിച്ചു ആദിപാപം മൂലം ആത്മാവ് മരിച്ചു. ദൈവഛായ നഷ്ടമായി. കത്തോലിക്കാ ദൈവശാസ്ത്രമനുസരിച്ചു ആത്മാവ് മുറിപ്പെടുകയായിരുന്നു.
പുരോഹിതനും ലേവായനും :രക്ഷിക്കാൻ കഴിയാത്ത യഹൂദമതത്തെ പ്രതിനിധീകരിക്കുന്നു.
സമരിയക്കാരൻ:രക്ഷകനായി കടന്നു വന്ന യേശു.
എണ്ണയും വീഞ്ഞും :ക്രിസ്തു തന്റെ തിരുശരീരരക്തങ്ങൾ കൊണ്ട് നമ്മെ ജീവിപ്പിക്കുന്നതിന്റെ സൂചന.
സത്രം :കത്തോലിക്കാ തിരുസഭയാണ്.ഇവിടെയാണ് നമ്മെ സംരക്ഷണത്തിന് ഏല്പിച്ചിരിക്കുന്നത്.
സത്രം സൂക്ഷിപ്പുകാരൻ:പരിശുദ്ധാത്മാവാണ്, സഭയെ പാലിക്കുന്നത് പരിശുദ്ധാത്മാവാണ്.
രണ്ട് ധനാറ:തിരുവചനവും കൂദാശകളുമാണ്.
തിരിച്ചുവരവ്:ഈശോയുടെ പുനരാഗമനമാണ്. അതുവരെയും സഭയിൽ നമ്മെ സുരക്ഷിതരായി വചനത്താലും കൂദാശയാലും പാലിക്കാൻ സഹായകമായ പരിശുദ്ധാത്മാവിനെ ഭരമേല്പിച്ചിരിക്കുന്നു സമരിയക്കാരൻ ശുശ്രുഷിക്കുന്നതിലും കൂടുതൽ നാളുകൾ ശുശ്രുഷിക്കുന്നത് സത്രം സൂക്ഷിപ്പുകാരനാണ്. ഈശോ നമ്മെ സഭയിൽ പ്രേവേശിപ്പിച്ചു പരിശുദ്ധാത്മാവിനു ഭരമേൽപിക്കുന്നു. തുടർന്നുള്ള നമ്മുടെ ഈ ലോകജീവിതത്തിൽ പരിശുദ്ധാത്മാവ് നമ്മുക്ക് നിത്യസഹായകനായി വർത്തിക്കുന്നു.
പ്രിയ മുള്ളവരെ, നല്ല സമരിയാക്കാരനാകാനുള്ള അവസരം അനുധീനം നമുക്ക് ലഭിക്കാറുണ്ട് , പ്രത്യേകിച്ച് ഈ പ്രതിസന്ധി ഘട്ടത്തിൽ. നമ്മുടെ സമയവും ആരോഗ്യവും കഴിവുകളും പരിമിതമായ സമ്പത്തും അപരനുമായി പങ്കു വക്കുവാൻ സാധിക്കുന്നുണ്ടോ എന്ന് പിന്തിക്കാം. ഇല്ലങ്കിൽ തിരിച്ചറയുക ഞാനും ആ പുരോഹിതനും ലേവായനും തമ്മിൽ അന്തരമില്ല. നല്ല അജപാലകന്റെ ഗുണങ്ങളായ കരുണയും ആർദ്രതയും സമരിയാക്കാരനിൽ കാണുവാൻ സാധിക്കും. നല്ല സമരിയക്കാരൻ നമുക്ക് ഒരു ധർപ്പണമായി മാറട്ടെ.
🙏🙏🙏🙏
Bro. panthalloparambil kuriakose
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം