🌿🌿🌿🌿🌿🌿🌿
*കുരിശിന്റെ വഴി*
🌿🌿🌿🌿🌿🌿🌿
*പ്രാരംഭ ഗാനം*
➖️➖️➖️➖️➖️➖️
കുരിശില്‍ മരിച്ചവനേ
കുരിശില്‍ മരിച്ചവനേ
കുരിശാലേ വിജയം വരിച്ചവനേ
മിഴിനീരൊഴുക്കിയങ്ങേക്കുരിശിന്റെ
വഴിയേ വരുന്നു ഞങ്ങള്‍
ലോകൈകനാഥാ നിന് ശിഷ്യനായ്ത്തീരുവാന്‍ ആശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിന് കാല്‍പ്പാടു പിന് ചെല്ലാന്‍ കല്പിച്ച നായകാ
*പ്രാരംഭ പ്രാർത്ഥന*
➖️➖️➖️➖️➖️➖️➖️➖️
*നിത്യനായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന് ബലി കഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു.*
*അങ്ങു ഞങ്ങളെ അനുഗ്രഹിച്ചു, അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവന് ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്നു അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താ വരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാന യാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍ക്കൂടി വ്യാകുലയാ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതില്‍ ഇടുങ്ങിയതുമാണെന്നു് ഞങ്ങളെ അറിയിച്ച കര്‍ത്താവേ ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.*
*കര്‍ത്താവേ അനുഗ്രഹിക്കണമേ.*
*പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.*
*[ഒന്നാം സ്ഥലത്തേയ്ക്കു പോകുബോൾ ]*
🌿🌿🌿🌿🌿🌿🌿
മരണത്തിനായ് വിധിച്ചു, കറയറ്റ
ദൈവത്തിൻ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം
കലരാത്ത കർത്താവിനെ.
അറിയാത്ത കുറ്റങ്ങൾ
നിരയായ് ചുമത്തി
പരിശുദ്ധനായ നിന്നിൽ;
കൈവല്യദാത, നിൻ
കാരുണ്യം കൈകൊണ്ടോര്‍
കദനത്തിലാഴ്ത്തി നിന്നെ
അവസാന വിധിയിൽ നീ-യാലിവാർന്നു ഞങ്ങൾക്ക-
യാരുളേണമേ നാകഭാഗ്യം.
➖➖➖➖➖➖➖➖
*ഒന്നാം സ്ഥലം*
🌿🌿🌿🌿🌿🌿🌿🌿
*ഈശോ മിശിഹാ* *മരണത്തിനു*
*വിധിക്കപെടുന്നു*
🌿🌿🌿🌿🌿🌿🌿🌿
*ഈശോ മിശിഹായേ, ഞങ്ങൾ അങ്ങയെ കുബിട്ടാരധിക്കുന്നു:*
*എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.*
*മനുഷ്യകുലത്തിന്റെ പപപ്പരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു ഈശോ പീലാത്തോസിന്റെ മുബിൽ നിൽക്കുന്നു* ...*അവിടുത്തെ ഒന്നു നോക്കുക ... ചമ്മട്ടിയടിയേറ്റ ശരീരം ... രക്തത്തിൽ ഒട്ടിപിടിച്ച വസ്ത്രങ്ങൾ... തലയിൽ മുൾമുടി..... ഉറക്കമൊഴിഞ്ഞ കണ്ണുകൾ.....ക്ഷീണത്താൽ വിറയ്ക്കുന്ന കൈകാലുകൾ.... ദാഹിച്ചുവരണ്ട നാവ്...... ഉണങ്ങിയ ചുണ്ടുകൾ.*
*പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു ..... കുറ്റമില്ലാത്തവൻ കുറ്റക്കാരനായി വിധിക്കപ്പെട്ടു..... എങ്കിലും,അവിടുന്ന് എല്ലാം നിശ്ശബ്ദനായി സഹിക്കുന്നു.*
*എന്റെ ദൈവമായ കർത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശു മരണത്തിനു വിധിക്കപ്പെട്ടുവല്ലോ.എന്നെ മറ്റുള്ളവർ തെറ്റിദ്ധരിക്കുമ്പോഴും, നിർദ്ദയമായി വിമർശിക്കുമ്പോഴും, കുറ്റകാരനായി വിധിക്കുമ്പോഴും, അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാൻ, എന്നെ അനുഗ്രഹിക്കണമേ.* *അവരുടെ ഉദ്ദേശത്തെപറ്റി ചിന്തിക്കാതെ അവർക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ എന്നെ സഹായിക്കണമേ.*
*1 സ്വർഗ്ഗ 1 നന്മ*
*കർത്താവേ അനുഗ്രഹിക്കണമേ.*
*പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.*
🙏🏻🕯️✝️🕯️🙏🏻