📖 *വചന വിചിന്തനം* 📖
"അവന് അടുത്തു വന്നപ്പോള്‍ യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്?" (ലൂക്കാ 18:41)
ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുവാൻ നമുക്ക് ആദ്യം വേണ്ടത് അന്ധനായ യാചകനെ പോലെ അടിയുറച്ച വിശ്വാസവും പ്രാർത്ഥനയുമാണ്. പലവിധത്തിലുള്ള എതിർപ്പുകൾ ഉണ്ടായിട്ടും അവയെല്ലാം മറികടന്ന അന്ധൻ അത്ഭുതം ദർശിച്ചതു പോലെ, ജീവിതത്തിൽ നമുക്കുണ്ടാവുന്ന വെല്ലുവിളികളെ മറികടന്നുകൊണ്ട് ദൈവത്തോട് വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ നമ്മളും അത്ഭുതം ദർശിക്കും. വിശ്വാസത്തിനെതിരയുള്ള വെല്ലുവിളികളെ മറികടന്നുകൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 29)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം