📖 *വചന വിചിന്തനം* 📖
"എന്നെക്കുറിച്ചു സ്വന്തം ബലഹീനതകളിലല്ലാതെ ഞാന്‍ അഭിമാനംകൊള്ളുകയില്ല" (2 കോറി. 12:5)
നമ്മൾ അഭിമാനിക്കേണ്ടത് നമ്മുടെ കഴിവുകളുടെ പേരിലല്ല മറിച്ച് നമ്മുടെ ബലഹീനതകളുടെ പേരിലാവണം. ബലഹീനതകളെക്കുറിച്ച് അറിവുള്ളവനു മാത്രമേ അവയെ മറികടന്ന് ജീവിതത്തിൽ വിജയിക്കുവാൻ സാധിക്കുകയുള്ളൂ. കുറവുകളെ മറച്ചുപിടിക്കുന്നവന് ഒരിക്കലും ഉയരുവാൻ സാധിക്കുകയില്ല. ജീവിതത്തിലെ കുറവുകളെ അംഗീകരിക്കാം. അപ്പോൾ കുറവുകളെ നിറവുകളാക്കുന്ന തമ്പുരാൻ അവയെ തരണം ചെയ്ത് വിജയം കൈവരിക്കുവാനുള്ള ശക്തി നമുക്ക് പ്രദാനം ചെയ്യും. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 30)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം