📖 *വചന വിചിന്തനം* 📖
"അങ്ങനെയെങ്കില്‍ രക്ഷ പ്രാപിക്കാന്‍ ആര്‍ക്കു കഴിയും?" (ലൂക്കാ 18:26)
രക്ഷ പ്രാപിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മുടെ കഴിവുകളിൽ അല്ല മറിച്ച് ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്ക് സാധിക്കണം. നമ്മെ തന്നെ നാം ദൈവകരങ്ങളിൽ സമർപ്പിക്കുമ്പോൾ ദൈവം നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെടും. നമ്മുടെ കഴിവുകളിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 02)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം