📖 *വചന വിചിന്തനം* 📖
"എന്തെന്നാല്‍, തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല, കര്‍ത്താവു പ്രശംസിക്കുന്നവനാണ് സ്വീകാര്യന്‍" (2 കോറി. 10:18)
ദൈവത്തിന്റെ പ്രശംസ നേടിയെടുക്കുവാനാണ് നാം അദ്ധ്വാനിക്കേണ്ടത്. നമ്മുടെ ബാഹ്യമായ പ്രവൃത്തികൾ കണ്ട് അല്ല മറിച്ച് നമ്മുടെ ഹൃദയ വിചാരങ്ങൾക്ക് അനുസൃതമായിട്ടാണ് ദൈവം നമ്മെ പ്രശംസിക്കുന്നത്. നന്മ ചിന്തിക്കുവാനും നന്മ പ്രവർത്തിക്കുവാനും ഹൃദയം വിശുദ്ധമായി സൂക്ഷിക്കുവാനും നമുക്ക് സാധിക്കണം. അപ്പോൾ ദൈവസന്നിധിയിൽ നാം സ്വീകാര്യരാകും. ദൈവകല്പനകൾ പാലിച്ച് നന്മകൾ ചെയ്തും ഹൃദയം വിശുദ്ധമായി സൂക്ഷിച്ചും ദൈവത്തിന്റെ പ്രശംസ നമുക്ക് നേടാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 01)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം