📖 *വചന വിചിന്തനം* 📖
"കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിൻ" (യാക്കോ. 5:7)
നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ക്ഷമയോടെ കാത്തിരിക്കുവാൻ നമുക്ക് സാധിക്കണം. ക്ഷമയോടെ നാം കാത്തിരിക്കുമ്പോഴാണ് ദൈവകൃപ നമുക്ക് ലഭിക്കുന്നത്. ക്ഷമയോടെ കാത്തിരുന്ന് നാം പ്രാർത്ഥിക്കണം അപ്പോൾ ഉചിതമായ സമയത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ നമുക്ക് സാധിക്കും. ക്ഷമയോടുകൂടി ദൈവത്തിനു മുൻപിൽ ആയിരിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 03)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം