വിരിക്കൂട്ട്.
മദ്ബഹയുടെ തിരുവസ്ത്രമാണ് വിരിക്കൂട്ട് എന്നറിയപ്പെടുന്നത്. ഒട്ടേറെ പ്രതീകങ്ങൾ നിറഞ്ഞതാണ് പൗരസ്ത്യ സുറിയാനി സഭയുടെ വിരിക്കൂട്ട്. മദ്ബഹയെ മ്ശീഹായായി കാണുന്നതാണ് നമ്മുടെ പാരമ്പര്യം. അതിനാൽ മ്ശീഹായുടെ പൗരോഹിത്യ വസ്ത്രങ്ങൾ മദ്ബഹായെ അണിയിക്കാറുണ്ട്. ചുവപ്പ്, സ്വർണ്ണം, പച്ച നിറങ്ങളാണ് വിരിക്കൂട്ടിൽ സാധാരണയായി ഉള്ളത്. ചുവപ്പ് മ്ശീഹായുടെ ദൈവത്വവും, പച്ച അവിടുത്തെ മനുഷ്യത്വവും, സ്വർണ്ണം അവിടുത്തെ രാജത്വവും പ്രതിനിധാനം ചെയ്യുന്നു. ഇൗ വിരിക്കൂട്ടിൽ മൂന്ന് സ്ലീവാകളുള്ള ഒരു സൂനാറയും, അതിനു മുകളിൽ ഒരു ഊറാറയും ഉണ്ടായിരിക്കും. ഇത് മദ്ബഹായെ മാത്രമാണ് ധരിപ്പിക്കുന്നത്. ബേമ്മയിലും ബേസ് ഗസ്സാകളിലും സാധാരണ ചിത്തോലകൾ വിരിക്കുന്നു.
ഊറാറ.
മ്ശീഹായുടെ പൗരോഹിത്യത്തെ സൂചിപ്പിക്കുന്ന പൗരോഹിത്യ വസ്ത്രം.
സൂനാറ.
ഇൗ വിരിക്കൂട്ടിൽ മൂന്ന് സ്ലീവാകളുള്ള ഒരു സൂനാറ ഉണ്ട്. നമ്മുടെ സഭയുടെ പാരമ്പര്യത്തിൽ സൂനാറയ്ക്ക് മുകളിലാണ് ഊറാറ ധരിക്കുന്നത്. അതുപോലെ നമ്മുടെ സഭയുടെ പാരമ്പര്യം അനുസരിച്ച് സൂനാറയിൽ മുന്നിൽ ഒന്നും, പുറകിൽ ഇരുവശത്തും ഓരോന്നും വീതം വരത്തക്ക രീതിയിൽ മൂന്ന് സ്ലീവകളാണ് ഉള്ളത്.
പൗരസ്ത്യ സുറിയാനി സഭയുടെ ക്രമപ്രകാരം, പരിശുദ്ധ മദ്ബഹ കൂദാശ ചെയ്യുന്ന സമയത്ത് ഈ പ്രത്യേക തിരുവസ്ത്രം മദ്ബഹയെ അണിയിക്കുന്നു, അങ്ങനെ മദ്ബഹായുടെ കൂദാശ അവസാനിക്കുകയും ചെയ്യുന്നു.
".........And then the Madbha is clothed with the Altar-Cloth and decoration. And while they adorn it, it is girded up with a strap/belt. And the aforesaid holy vessels are placed upon it with Sleeva, Evangelion etc......"
- From the order of Consecration of the Madbaha in East Syriac Church.
[ܟܬܒܐ ܕܛܟܣܐ ܟܘܡܪܝܐ. ܐܝܟ ܐܝܕܐ. ܕܥܹܕܬܵܐ ܩܲܕܝܼܫܬܵܐ ܕܣܘܼܪܝܵܝܹܐ ܡܲܕܢܚܵܝܹܐ ܕܗܸܢܘܿܢ ܟܲܠܕܵܝܹܐ]
{Ordo Persolvendi RITUS PONTIFICALES Iuxta Usum Ecclesiae Syro Malabarensis, Sacra Congregatio Pro Ecclesia Orientali, Roma1958}
Tags:
ആരാധന ക്രമം